മയക്കുമരുന്ന് നല്‍കി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു’; കലൂരില്‍ അപകടമുണ്ടാക്കിയ കാറിലെ യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്

എറണാകുളം കലൂരില്‍ കാറിടിച്ച്‌ ഒരാള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്.

അപകടം ഉണ്ടാവുമ്ബോള്‍ കാറിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളുടെ മൊഴി പ്രകാരമാണ് നടപടി. അപകടത്തിന് പിന്നാലെ സ്‌കൂള്‍ യൂണിഫോമിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ലൈംഗിക ചൂഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്. മയക്കുമരുന്ന കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മയക്ക് മരുന്ന് നല്‍കിയ ശേഷം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. വ്യാഴാഴ്ച വൈകിട്ട് 6നു കലൂര്‍ പാവക്കുളം ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. ഗുഡ്‌സ് ഓട്ടോറിക്ഷ, ഇലക്‌ട്രിക് സ്‌കൂട്ടര്‍, ഉന്തുവണ്ടി എന്നിവ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ കാര്‍ കലൂര്‍ ദേശാഭിമാനി ജംക്ഷനില്‍ നാട്ടുകാരും പൊലീസും ചേര്‍ന്നാണു പിടികൂടിയത്. കാറിടിച്ചു പരുക്കേറ്റ മാലിന്യശേഖരണ തൊഴിലാളി കടവന്ത്ര ഗാന്ധിനഗര്‍ ഉദയാകോളനി പ്രഭാകരന്റെ മകന്‍ വിജയന്‍ (40) സംഭവ ദിവസം മരിച്ചിരുന്നു. പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ എളമക്കര കൊല്ലാട്ട് രാജശേഖരന്‍ (63) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അശ്രദ്ധമായ ഡ്രൈവിങ്ങായിരുന്നു അപകടകാരണം. എന്നാല്‍ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ യുവാക്കള്‍ മദ്യപിച്ചിരുന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ സംഭവത്തില്‍ അറസ്റ്റ് ചെയ്ത എരൂര്‍ അരഞ്ഞാണില്‍ വീട്ടില്‍ ജിത്തു (28), തൃപ്പൂണിത്തുറ ഫാക്‌ട് നഗര്‍ പെരുമ്ബിള്ളില്‍ വീട്ടില്‍ സോണി സെബാസ്റ്റ്യന്‍ (25) എന്നിവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു. കാറില്‍ നിന്നു കഞ്ചാവു ബീഡി കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് പോക്‌സോ കേസും ചുമത്തിയിരിക്കുന്നത്.

prp

Leave a Reply

*