കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ്: റസിഡന്റ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സിലിംഗ് കാലതാമസം ഒഴിവാക്കി പ്രവേശനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ് ഡോക്ടര്‍മാര്‍ 15 ദിവസമായി രാജ്യവ്യാപകമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു.

ഇന്നു ഉച്ച മുതല്‍ ഡോക്ടര്‍മാര്‍ ജോലിക്ക് കയറി.

സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കുമെന്ന് ജോയിന്റ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പ് ലഭിച്ചു. നീറ്റ് പി.ജി പ്രവേശനത്തില്‍ ജനുവരി ആറ് കോടതിയില്‍ നിന്ന് വ്യക്തത ലഭിക്കുമെന്നുള്ള ഉറപ്പിലുമാണ് സമരം പിന്‍വലിക്കുന്നതെന്ന് റസിഡന്റ് ഡോക്‌ടേഴ്‌സ് അസോയേഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡോ.മനീഷ് കുമാര്‍ പറഞ്ഞു.

ചൊവ്വാഴ്ച സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവിയയും ഉറപ്പ് നല്‍കിയിരുന്നു. കേസുകള്‍ പിന്‍വലിക്കാമെന്നും നീറ്റ് പിജി കൗണ്‍സിലിംഗില്‍ കോടതിയില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എത്രയും വേഗം കൗണ്‍സിംഗ് നടത്താമെന്ന് മന്ത്രി അറിയിച്ചിട്ടും സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല.

prp

Leave a Reply

*