Aishwarya Dongre | തൃശ്ശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെ വിവാഹിതയായി

മുംബൈ: കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്‌റെ(Aishwarya Dongre) വിവാഹിതയായി. കൊച്ചിയിലെ ഐടി പ്രഫഷനല്‍ കൂടിയായ മലയാളി അഭിഷേകാണ് വരന്‍.മുംബൈ ജുഹുവിലെ ഇസ്‌കോണ്‍ മണ്ഡപം ഹാളില്‍ വച്ചായിരുന്നു വിവാഹം. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന ഐശ്വര്യ നിലവില്‍ തൃശൂര്‍ റൂറല്‍ എസ്പിയാണ്.

വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി പങ്കെടുക്കാനായി കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം മുംബൈയില്‍ എത്തി. മുംബൈ സ്വദേശിനിയായ ഐശ്വര്യ 2017 ഐപിഎസ് ബാച്ചുകാരിയാണ്. ശംഖുമുഖം എസിപി ആയിരുന്നു. പിന്നീട് സ്ഥാനക്കയറ്റത്തോടെയാണു കൊച്ചിയില്‍ എത്തിയത്.

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിന്റെയും അഞ്ജന ഡോങ്‌റെയുടെയും മകളാണ് ഐശ്വര്യ. കോവിഡ് കാലത്ത് അര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ സംഭവത്തോടെയാണ് ഐശ്വര്യ ശ്രദ്ധ നേടിയത്.

‘കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദ്യം; യാചകനായ വയോധികനെ കുളിപ്പിച്ച്‌ വൃത്തിയാക്കി പൊലീസുകാരന്‍

തിരുവനന്തപുരം: കുളിക്കാന്‍ ഒരു സോപ്പ് വാങ്ങിത്തരുമോ എന്നു ചോദിച്ച യാചകനെ കുളിപ്പിച്ച്‌ വൃത്തിയാക്കി പൊലീസ് ഉദ്യോഗസ്ഥന്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവാണ് യാചകനായ വയോധികനെ കുളിപ്പിച്ച്‌ വൃത്തിയാക്കിയത്.

ട്രാഫിക് നിയന്ത്രിക്കുന്നതിനിടെയാണ് പതുക്കെ നടന്നു വന്ന വയോധികന്‍ ഷൈജുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഡ്യൂട്ടി അവസാനിച്ചതിനാല്‍ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കണോ’ എന്നു ചോദിച്ചു. എന്നാല്‍ ‘കുളിക്കാന്‍ ഒരു സോപ്പ് വാങ്ങിത്തരാമോ’ എന്നായിരുന്നു മറുപടി. ഇതിനായി കൈയിലുണ്ടായിരുന്ന നാണയത്തുട്ടുകള്‍ ഷൈജുവിന് നേരെ നീട്ടി.

ഇതോടെയാണ് വയോധികന് കുളിക്കന്നതിനായി സമീപത്തെ ഇടവഴിയില്‍ നിന്ന് സൗകര്യം ഒരുക്കി. 80 വയസ്സോളമുള്ള അദ്ദേഹത്തിനു കപ്പില്‍ വെള്ളം കോരി കുളിക്കാനുള്ള ആരോഗ്യമില്ലെന്ന് മനസ്സിലാക്കിയ ഷൈജു മറ്റൊന്നും ആലോചിക്കാതെ സോപ്പു തേപ്പിച്ചു കുളിപ്പിച്ചു.

കണ്ടു നിന്ന ചിലര്‍ വാങ്ങിക്കൊടുത്ത തോര്‍ത്തു മുണ്ട് ഉപയോഗിച്ചു തോര്‍ത്തി. ശരീരവും തുടച്ചു വൃത്തിയാക്കി. കൂടാതെ പുതിയ വസ്ത്രവു പണവും നല്‍കിയാണ് വയോധികനെ യാത്രയാക്കിയത്. പ്രായാധിക്യം കാരണം കടുത്ത അവശത നേരിടുന്ന അദ്ദേഹം കട വരാന്തയിലും മറ്റുമാണ് ഉറങ്ങുന്നത്. ഷൈജു വയോധികനെ കുളിപ്പിക്കുന്ന ആരോ പകര്‍ത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

prp

Leave a Reply

*