വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ട്രംപ്

വാഷിങ്ടണ്‍: പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും  വൈറ്റ് ഹൗസില്‍ ദീപാവലി  ആഘോഷങ്ങള്‍ നടന്നു.           അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ   നേതൃത്വത്തിലാണ് ഇത്തവണ    ദീപാവലി  ആഘോഷങ്ങള്‍ നടന്നത്.

യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ എന്നിവരടക്കം ട്രംപിന്‍റെ  ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു. ട്രംപിന്‍റെ   മകള്‍ ഇവാങ്കാ ട്രംപും ഇവര്‍ക്കൊപ്പം പങ്കുചേര്‍ന്നിരുന്നു. കൂടാതെ , യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അജിത് പൈ, പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുത്തു.

മുന്‍ഗാമിയായ ബാരക് ഒബാമയാണ് നേരത്തെ ദീപാവലി ആഘോഷങ്ങള്‍ നടത്തിയിരുന്നത്.

 

 

 

prp

Related posts

Leave a Reply

*