ഡോ​ള​ര്‍ ക​ട​ത്ത്: മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​റി​നും മൂ​ന്നു മ​ന്ത്രി​മാ​ര്‍​ക്കും പ​ങ്കെ​ന്ന് സ്വ​പ്ന​യു​ടെ മൊ​ഴി

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്തു​കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു പ​ങ്കെ​ന്ന് സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി. മു​ഖ്യ​മ​ന്ത്രി​ക്ക് കോ​ണ്‍​സ​ല്‍ ജ​ന​റ​ലു​മാ​യി ബ​ന്ധ​മു​ണ്ട്. നേ​രി​ട്ടാ​യി​രു​ന്നു സാ​ന്പ​ത്തി​ക ഇ​ട​പാ​ട്. സ്പീ​ക്ക​ര്‍​ക്കും മൂ​ന്നു മ​ന്ത്രി​മാ​ര്‍​ക്കും ഡോ​ള​ര്‍ ഇ​ട​പാ​ടി​ല്‍ പ​ങ്കു​ണ്ടെ​ന്നും സ്വ​പ്ന മൊ​ഴി ന​ല്‍​കി​യ​താ​യി ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

ഡോ​ള​ര്‍ ഇ​ട​പാ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ്പീ​ക്ക​റു​ടെ​യും നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു. എ​ല്ലാ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ത​നി​ക്ക് വ്യ​ക്ത​മാ​യി അ​റി​യാം. പ​ല ഉ​ന്ന​ത​ര്‍​ക്കും ക​മ്മീ​ഷ​ന്‍ കി​ട്ടി​യെ​ന്നും സ്വ​പ്ന​യു​ടെ മൊ​ഴി ന​ല്‍​കി.

കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഡോ​ള​ര്‍ ക​ട​ത്തി​യ​ത്. യു​എ​ഇ മു​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ലു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ഇ​ട​പാ​ടു​ക​ള്‍​ക്ക് താ​ന്‍ സാ​ക്ഷി​യാ​ണ്.

മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​ര്‍​ക്കാ​ര്‍-​കോ​ണ്‍​സു​ലേ​റ്റ് ഇ​ട​പാ​ടി​ലെ ക​ണ്ണി​യാ​ണ്. സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ മ​റ​വി​ല്‍ നി​യ​മ​വി​രു​ദ്ധ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യെ​ന്നും സ്വ​പ്ന​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

prp

Leave a Reply

*