വളര്‍ത്തു മൃഗങ്ങളോട് പ്രിയമില്ലാത്തവര്‍ വളരെ കുറവായിരിക്കും, പ്രത്യേകിച്ച് നായ്ക്കള്‍. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളോടൊത്തുള്ള ചില രസകരമായ മുഹൂര്‍ത്തങ്ങള്‍ പലരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം.
തന്‍റെ വളര്‍ത്തുനായക്ക് പാനിപ്പൂരി വാങ്ങിനല്‍കുന്ന വീട്ടമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പാനിപ്പൂരി വില്‍ക്കുന്ന കടയുടെ പരിസരത്തുകൂടെ നായയുമായി നടന്നു പോകുന്നതിനിടയില്‍ നായ ആ കടയുടെ അടുത്തേക്ക് പോവുകയായിരുന്നു.
തുടര്‍ന്നാണ് വീട്ടമ്മ, നായക്ക് പാനിപ്പൂരി വാങ്ങി നല്‍കുന്നത്. കഴിച്ച് കഴിഞ്ഞശേഷം നായയുടെ വായ വീട്ടമ്മ തുടച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം.