കോവിഡ് ചികിത്സയിലിരുന്നയാള്‍ മരിച്ചു; ഡോക്ടറെ ക്രൂരമായി മര്‍ദിച്ച്‌ ബന്ധുക്കള്‍

ഗുവാഹത്തി: കോവിഡ് രോഗിയുടെ മരണത്തെ തുടര്‍ന്ന് ഡോക്ടറെ ക്രൂരമായി മര്‍ദിച്ച്‌ ബന്ധുക്കള്‍. അസ്സമിലെ ഹോജായി പ്രദേശത്തെ ഉഡായി മോഡല്‍ ഹോസ്പിറ്റല്‍ കോവിഡ് ഫെസിലിറ്റി സെന്‍ററിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് അതിക്രമം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.

ഗുവാഹത്തിയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന കോവിഡ് ഫെസിലിറ്റി. ഇവിടെ ചികിത്സയിരുന്ന പിപാല്‍ പുഖുരി ഗ്രാമവാസിയായ ജിയാസ് ഉദ്ദീന്‍ എന്നയാള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഓക്സിജന്‍ ദൗര്‍ലഭ്യമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ഇയാളുടെ ബന്ധുക്കള്‍ ഡ്യൂട്ടി ഡോക്ടറായ സിയൂജ് കുമാറിന് നേരെ തിരിഞ്ഞത്. ഇടിയും തൊഴിയും അടക്കം ക്രൂര മര്‍ദനങ്ങള്‍ക്ക് പുറമെ ഇഷ്ടിക അടക്കം ഉപയോഗിച്ചും ആക്രമിച്ചു. പരിക്കേറ്റ സിയൂജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് അറിയിച്ചിരിക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അതിക്രമത്തിന് നേതൃത്വം നല്‍കിയ ആള്‍ ഉള്‍പ്പെടെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘രോഗിയുടെ നില ഗുരുതരമാണെന്ന് അയാളെ പരിചരിച്ചു കൊണ്ടിരുന്ന ആള്‍ എന്നെ അറിയിച്ചിരുന്നു. ഞാന്‍ മുറിയിലെത്തി പരിശോധിച്ചപ്പോള്‍ രോഗി മരിച്ച നിലയിലായിരുന്നു. ആ വിവരം പറഞ്ഞതും അയാളുടെ ബന്ധുക്കള്‍ അസഭ്യ വര്‍ഷം നടത്താന്‍ തുടങ്ങി’ അതിക്രമത്തിനിരയായ ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മരണവാര്‍ത്ത പുറത്ത് വന്നതോടെ ഒരുസംഘം ആളുകള്‍ ആശുപത്രിയില്‍ അതിക്രമം അഴിച്ചു വിടുകയായിരുന്നു. ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തില്‍ ഭൂരിഭാഗം പേരും അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. സിയൂജിന് രക്ഷപ്പെടാനായില്ല. ഒരു മുറിക്കുള്ളില്‍ അടച്ചിരുന്ന ഇയാളെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VtYmVkX2NsaWNrYWJpbGl0eV8xMjEwMiI6eyJidWNrZXQiOiJjb250cm9sIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1399731481316974592&lang=en&origin=https%3A%2F%2Fmalayalam.news18.com%2Fnews%2Findia%2Fdoctor-brutally-assaulted-by-family-of-covid-victim-as-389671.html&sessionId=c9f40773a4b1f2aca963f6bd23e27212022da862&siteScreenName=Dailyhuntapp&theme=light&widgetsVersion=82e1070%3A1619632193066&width=550px

‘അവര്‍ ആശുപത്രിയില്‍ ഇരച്ചു കയറി. മെഡിക്കല്‍ സ്റ്റാഫ് സുരക്ഷയ്ക്കായി ഓടി രക്ഷപെട്ടു. ഞാന്‍ ഒരു മുറിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ കണ്ടെത്തി മര്‍ദ്ദിക്കുകായിരുന്നു. എന്‍റെ സ്വര്‍ണ്ണമാലയും മോതിരവും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കൊണ്ടു പോയി’ സേതുപതി പറയുന്നു. സംഘത്തില്‍ മുപ്പതോളം ആളുകള്‍ ഉണ്ടായിരുന്നുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പലഭാഗത്തു നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.

prp

Leave a Reply

*