ഇനിമുതല്‍ സഭാക്കോടതികള്‍ നൽകുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി. സിവിൽ കോടതിയിൽ നിന്ന് വിവാഹമോചനം നേടുകയാണ് പകരം വേണ്ടതെന്നും സുപ്രീം കോടതി അറിയിച്ചു.സഭാകോടതികള്‍ വഴി വിവാഹമോചനം നേടിയശേഷം പുനര്‍വിവാഹം ചെയ്യുന്നതും ഇനിമുതല്‍ കുറ്റകരമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ചാണ് ഇതേക്കുറിച്ച് നിരീക്ഷണം നടത്തിയത്. ബെംഗളൂരു ആസ്ഥാനമായ അഭിഭാഷകൻ ക്ലാറെൻസ് പയസാണ് സഭാക്കോടതിയിൽ നിന്നുള്ള വിവാഹമോചനങ്ങൾക്ക് നിയമസാധുത തേടി സുപ്രീം കോടതിയെ സമീപിച്ചത്.
സഭാകോടതികളിൽ നിന്നു ലഭിക്കുന്ന വിവാഹമോചനം ഭരണഘടനാപരമായി രൂപീകൃതമായിരിക്കുന്ന സിവിൽ കോടതികൾക്കു ബാധകമല്ലെന്നും, ഇത്തരത്തില്‍ വിവാഹമോചനം നടത്തുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

