മലപ്പുറത്ത് ആറു വയസുകാരൻ മരിച്ചത് ഡിഫ്തീരിയ മൂലമെന്ന് സ്ഥിരീകരണം

മലപ്പുറം: എടപ്പാളിൽ ആറു വയസുകാരൻ മരിച്ചത് ഡിഫ്തീരിയ മൂലമെന്ന് സ്ഥിരീകരണം. കുട്ടിക്ക് രോഗപ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു. കുട്ടി താമസിച്ചിരുന്ന തവനൂരിലും സമീപപ്രദേശങ്ങളിലും സ്‌കൂളിലും ഉടൻ ഡിഫ്തീരിയ പ്രതിരോധ വാക്‌സിൻ നൽകാനും ഡിഎംഒ നിർദേശം നൽകി.

കടുത്ത പനിയെയും തൊണ്ടവീക്കത്തെയും തുടർന്നാണ് എടപ്പാൾ പെരുമ്പറമ്പ് സ്വദേശിയായ ആറുവയസുകാരനെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ഡിഫ്തീരിയ ആണോയെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിരുന്നു. രോഗം മൂർച്ഛിച്ച കുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. കുട്ടിയുമായി അടുത്ത് ഇടപഴകിയവർ ആരോഗ്യ വകുപ്പിന്‍റെ നീരീക്ഷണത്തിലാണ്.

prp

Leave a Reply

*