പ്രതികളിലൊരാള്‍ തുറന്നു പറഞ്ഞു; പിന്നീട് പൊട്ടിക്കരച്ചില്‍; സൂക്ഷ്മതയോടെ ക്രൈം ബ്രാഞ്ച്; മാപ്പ് സാക്ഷിയായേക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികളിലൊരാള്‍ ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞയായി സൂചന.

ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടക്കുമ്ബോള്‍ താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ ഈ പ്രതിയുടെ വിവരം പുറത്തു വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങളുണ്ടാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംഭാഷണം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ഈ പ്രതി ആദ്യ ദിവസം തന്നെ സമ്മതിച്ചു. എന്നാല്‍ പിറ്റേന്ന് ചോദ്യം ചെയ്തപ്പോള്‍ പ്രതി രണ്ട് തവണ പൊട്ടിക്കരഞ്ഞു. തുറന്നു പറച്ചിലിനു ശേഷം ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ കാര്യമായി ഒന്നും സംസാരിച്ചതുമില്ല. തുടര്‍ന്ന് ഇയാള്‍ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ സമയം നല്‍കി. കേസില്‍ ഇയാളെ മാപ്പുസാക്ഷിയാക്കാന്‍ സാധ്യതയുണ്ട്.

ഇന്ന് അവസാന ഘട്ട ചോദ്യം ചെയ്യല്‍

ഗൂഡാലോചന കേസില്‍ രണ്ട് കവറുകളിലായി സമര്‍പ്പിച്ച തെളിവുകള്‍ വെച്ചാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ഇതുവരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. അതിനാല്‍ പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് തയ്യാറെടുപ്പുകള്‍ നടത്താന്‍ പറ്റിയിരുന്നു. ഇത് പൊളിക്കാനാണ് അവസാന 11 മണിക്കൂറിലെ ചോദ്യം ചെയ്യലിലൂടെ അന്വേഷണ സംഘം ശ്രമിക്കുക.

prp

Leave a Reply

*