ഷൂട്ടിങ് തിരക്കുകള്‍ക്ക് ഒരു ദിവസത്തേക്ക് അവധി കൊടുത്ത് ദിലീപ് ഇന്ന് വീണ്ടും കുടുംബത്തില്‍ അച്ഛന്റെ റോളില്‍ എത്തും. ദിലീപ്-കാവ്യ മാധവന്‍ ദമ്ബതികളുടെ മകളുടെ നൂലുകെട്ട് ചടങ്ങാണ് ഇന്ന്. ഈ ആഘോഷത്തിന് ശേഷം പ്രൊഫസര്‍ ഡിങ്കന്റെ സെറ്റിലേക്ക് ദിലീപ് യാത്ര തിരിക്കും.
യുവനടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിന്റെ തുടര്‍നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ 18ലേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതും ദിലീപിന് താല്‍കാലിക ആശ്വാസമാണ്. വിചാരണ നടപടികള്‍ക്കിടയില്‍ സിനിമാ ഷൂട്ടിങ്ങിനായി വിദേശയാത്രയ്ക്ക് അനുവാദം നേടിയ പ്രതി നടന്‍ ദിലീപ് ഇന്നലെ കോടതിയില്‍ ഹാജരായില്ല.
ദിലീപ് കോടതിയുടെ അനുമതിയോടെ നാളെ ബാങ്കോക്കിലേയ്ക്കാണ് പോകുന്നത്. പുതിയ ചിത്രമായ പ്രൊഫസര്‍ ഡിങ്കന്‍റെ ചിത്രീകരണത്തിനായാണ് താരം ബാങ്കോക്കിലേക്ക് പോകുന്നത്. ദിലീപിനൊപ്പം സംവിധായകന്‍ രാമചന്ദ്രബാബു, തിരക്കഥാകൃത്ത് റാഫി എന്നിവരുമുണ്ടാകും. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങള്‍. ദിലീപ് മൂന്നുവേഷത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് ഫേസ്‌ബുക്കില്‍ കുറിച്ചതോടെയാണ് കാവ്യ അമ്മയായ വിവരം പുറത്തറിഞ്ഞത്. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്.
കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. 2016ലായിരുന്നു ദിലീപ്കാവ്യ മാധവന്‍ വിവാഹം. മഞ്ജു വാര്യരുമായി വിവാഹ മോചനം നേടിയ ശേഷമാണ് ദിലീപ് കാവ്യയെ കല്ല്യാണം ചെയ്തത്. മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെയായിരുന്നു വിവാഹം.

