‘നിങ്ങള്‍ കണ്ടോ അവര്‍ അനുഭവിക്കാന്‍ പോകുന്നത്’: കൊല്ലാന്‍ പദ്ധതിയിട്ടു, ദിലീപിന്റെ ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരേയും ഒന്നാം പ്രതി പള്‍സര്‍ സുനിയേയും വകവരുത്താന്‍ ദിലീപ് പദ്ധതിയിട്ടിരുന്നതായി സൂചന.

ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് ഉള്‍പ്പെടെ കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. ദിലീപും ആലുവയിലെ ഒരു വിഐപിയും സംസാരിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. വിഐപിയെ അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല.

‘അഞ്ച് ഉദ്യോഗസ്ഥന്മാര്‍.. നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോകുന്ന’തെന്നാണ് ദിലീപ് പറയുന്നത്. കോപ്പന്മാരൊക്കെ ഇറങ്ങിയാലല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തോളൂ എന്ന് വിഐപി പറയുന്നു. ‘ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടിവരും, അറിയാം നിങ്ങള്‍ അത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോള്‍ ചെയ്തതിന്റെ ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ.. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങള്‍(മറ്റൊരാള്‍ പറഞ്ഞു).

ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് ശേഷം ടെലിവിഷന്‍ സ്‌ക്രീനില്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ക്ക് പോസ് ചെയ്ത അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച്‌ ഇവര്‍ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ ബിജു പൗലോസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയ ശേഷമുള്ളതാണെന്നും ബിജുവിനെതിരെ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കേസില്‍ സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയേയും ഉടന്‍ ചോദ്യം ചെയ്യും. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പള്‍സര്‍ സുനിയുള്ളത്. ജയിലിലുള്ള സുനിയെ ചോദ്യം ചെയ്യാന്‍ ആദ്യം അനുമതി തേടും പിന്നാലെ ദിലീപിനേയും ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

prp

Leave a Reply

*