ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്; ബാര്‍ കൗണ്‍സിലില്‍ ക്രൈംബ്രാഞ്ചിനെതിരെ പരാതി

കൊച്ചി:ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ട സംഭവത്തില്‍ ബാര്‍ കൗണ്‍സിലിന് ക്രൈംബ്രാഞ്ചിനെതിരെ പരാതി ലഭിച്ചു.

ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് ക്രൈംബ്രാഞ്ചിനെതിരെ പരാതി നല്‍കിയത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം’പ്രിവിലേജ്ഡ് കമ്യൂണിക്കേഷന്‍’ ആണെന്നും അതു മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിവിലേജ്ഡ് കമ്യൂണിക്കേഷന്‍ പുറത്തു വിടാന്‍ കോടതിക്കുപോലും നിര്‍ദേശിക്കാനാകില്ല. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

prp

Leave a Reply

*