ദില്ലി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ട സഭവത്തില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആശങ്ക പ്രകടിപ്പിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഗുണ്ട തലവന്‍ മരിച്ചതിനാല്‍, മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മുന്നില്‍ കണ്ട് ദില്ലിയിലെ ജയിലുകളില്‍ പൊലീസ് ജാഗ്രത നിര്‍ദേശം നല്കി. കോടതിയിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ദില്ലിയിലെ അഭിഭാഷകര്‍ ഇന്ന് പണിമുടക്കുന്നുണ്ട്.
ഗുണ്ട സംഘങ്ങളുടെ കുടിപ്പകയില്‍ ദില്ലി അസ്വസ്ഥമാകുകയാണ്. കഴിഞ്ഞ ദിവസം രോഹിണിയിലെ കോടതി മുറിയില്‍ അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേരുടെ വെടിയേറ്റ് ഗുണ്ടാത്തലവന് ജിതേന്ദ്ര ഗോഗി കൊല്ലപ്പെട്ടിരുന്നു . ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയത് ഇവരെ പോലീസ് സംഘം കീഴ്പ്പെടുത്തിയിരുന്നു.
എന്നാല്‍ എപ്പോള്‍ വേണമെകിലും ഗോഗി സംഘത്തിന്റെ തിരിച്ചടി ഉണ്ടാകാം എന്ന സൂചന ദില്ലി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ദില്ലി യിലെ ജയിലുകളില്‍ ദില്ലി പൊലിസ് അതീവ ജാഗ്രത നിര്‍ദേശം നല്കി. തിഹാര്‍ ജയില്‍
മണ്ടോളി ജയില്‍, രോഹിണി ജയില്‍ ഉള്‍പ്പടെ ദില്ലി യിലെ എല്ലാ ജയിലുകള്‍ക്കും പോലീസ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ ചയര്‍മാന്‍ രാകേഷ് ഷറവാത് ദില്ലി പോലിസ് കമ്മിഷനറുമായി കൂടികഴ്ച നടത്തിയിരുന്നു.
കോടതിയില്‍ സി സി ടി വി ക്യാമറയും മെറ്റല്‍ ഡിക്ടറേറ്ററും മാസങ്ങളായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും സുരക്ഷ ശക്തമാക്കണമെന്നും രാകേഷ് ഷറവാത് കമ്മീഷണറേ അറിയിച്ചു. ഈ ആഴ്ച്ച തന്നെ സുരക്ഷ സംവിധാനങ്ങള്‍ പുനര്ക്രമികരിക്കുമെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കി

