ഡെലിവറി ചാര്‍ജ്ജ് ഇല്ല; ഇ-പോസ്റ്റ് വഴി 25 രൂപയ്‌ക്ക് ദേശീയപതാക ലഭിക്കും; ഓര്‍ഡര്‍ ചെയ്യേണ്ടത് ഇങ്ങനെ.. – buy Indian flag from post office via ePostoffice portal

ന്യൂഡല്‍ഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഓഗസ്റ്റ് 13-15 ദിവസങ്ങളില്‍ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. അതിനാല്‍ രാജ്യത്തുടനീളം ദേശീയ പതാക വിതരണം ചെയ്യാന്‍ ഹര്‍ ഘര്‍ തിരംഗ ക്യാമ്ബയിനിന്റെ ഭാഗമാകുകയാണ് പോസ്റ്റ് ഓഫീസുകളും.

ഇ-പോസറ്റ് മുഖേനയാണ് ദേശീയ പതാക വില്‍ക്കുന്നത്. ഇതിനായി പോസ്റ്റ് ഓഫീസിന്റെ പോര്‍ട്ടലായwww.epostoffice.gov.inഎന്ന വെബ്‌സൈറ്റില്‍ കയറണം. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ-പോസ്റ്റ് ഓഫീസ് മുഖേന പതാക വില്‍പന ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ടലില്‍ ബുക്ക് ചെയ്യുന്നത് വഴി 20 ഇഞ്ച് നീളവും 30 ഇഞ്ച് വീതിയുമുള്ള ത്രിവര്‍ണ പതാകയാണ് ലഭ്യമാകുക. ഒരു പതാകയ്‌ക്ക് 25 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ ജിഎസ്ടി ചുമത്തിയിട്ടില്ല.

ദേശീയ പതാക വാങ്ങുന്നതിനായി ചെയ്യേണ്ടത്:
ഇ-പോസ്‌റ്റോഫീസിന്റെ പോര്‍ട്ടലില്‍ കയറുക. ഹോം പേജിലുള്ള ദേശീയ പതാകയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. അടുത്തതായി ‘click the image to purchase flag’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഡെലിവെറി ചെയ്യേണ്ട സ്ഥലത്തിന്റെ വിലാസവും എത്ര ത്രിവര്‍ണ പതാകകള്‍ വേണമെന്നും അവിടെ രേഖപ്പെടുത്തുക. പേയ്‌മെന്റും ഇവിടെ തന്നെ ചെയ്യാവുന്നതാണ്. ഒരു മൊബൈല്‍ നമ്ബര്‍ വഴി പരമാവധി അഞ്ചെണ്ണമാണ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്നത്.

ഒരിക്കല്‍ ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞാല്‍ പിന്നീടത് റദ്ദാക്കുവാന്‍ കഴിയില്ല. നിങ്ങളുടെ ഏറ്റവുമടുത്ത പോസ്റ്റ് ഓഫീസിലാണ് പതാക ഡെലിവറി ചെയ്യപ്പെടുക. ഓര്‍ഡറിന് ഡെലിവറി ചാര്‍ജ് ഈടാക്കുന്നതല്ല.

prp

Leave a Reply

*