എസ്.എന്‍.ശ്രിവാസ്തവയെ ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമിച്ചു

ന്യൂഡല്‍ഹി: കലാപത്തില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനം നിലനില്‍ക്കെ ഡല്‍ഹി പോലീസ് കമ്മീഷണറായി എസ്.എന്‍. ശ്രിവാസ്തവയെ നിയമിച്ചു. നിലവിലെ കമ്മീഷണര്‍ അമൂല്യ പട്‌നായിക് നാളെ സര്‍വീസില്‍നിന്ന് വിരമിക്കും.

സി.ആര്‍.പി.എഫിലായിരുന്ന ശ്രിവാസ്തവയെ ദിവസങ്ങള്‍ക്ക് മുമ്ബ് ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണറായി ആഭ്യന്തര മന്ത്രാലയം നിയമിച്ചിരുന്നു. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ ഡല്‍ഹി പോലീസിനായില്ലെന്ന ആക്ഷേപം നിലനില്‍ക്കെയായിരുന്നു ഈ നിയമനം.

ശ്രിവാസ്തവ 1985 ബാച്ച്‌ അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജനുവരിയില്‍ കാലാവധി അവസാനിച്ച അമൂല്യ പട്‌നായികിന് ഒരു മാസം സര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്‍കിയതായിരുന്നു.

prp

Leave a Reply

*