ദില്ലി: നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി പരിഹരിക്കണമെന്ന്‍ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംഎല്‍എമാരും എംപിമാരും ഇന്ന് ദില്ലിയില്‍ ധര്‍ണ്ണ നടത്തും. എ കെ ആന്റണി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, കേരളത്തിനുള്ള വെട്ടിക്കുറച്ച റേഷന്‍ വിതരണം തിരിച്ചുകൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ധര്‍ണ്ണയില്‍ ഉന്നയിക്കും.


