ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; വെള്ളക്കെട്ട് രൂക്ഷം, വീട് തകര്‍ന്നു

ന്യൂഡല്‍ഹി| കനത്ത മഴ തുടരുന്ന ഡല്‍ഹിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലാണ്. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. സാകേതില്‍ മതില്‍ തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഡല്‍ഹി, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. നാളെ വരെ തലസ്ഥാനനഗരിയില്‍ അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വരകുപ്പിന്റെ പ്രവചനം.

ആഗ്രയിലും നാന്‍ഗ്ലോയിലും വീടുകള്‍ തകര്‍ന്നുവീണു.സഫ്ദര്‍ജംഗ് നിരീക്ഷണകേന്ദ്രത്തില്‍ ഇതുവരെ 139.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 11 ശതമാനം കുറവാണിത്. ആഗസ്റ്റില്‍ സാധാരണ ലഭിക്കേണ്ടത് 157.1 മില്ലിമീറ്റര്‍ മഴയാണ്. മൊത്തത്തില്‍ 457.8 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒഡീഷ, തീരദേശ ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ന്യൂഡല്‍ഹി, യു പി, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടതോ മിതമായതോ ആയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഐ എം ഡി അറിയിച്ചു.

prp

Leave a Reply

*