ആം ആദ്മി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലഖ്നൗ: ആം ആദ്മി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ആം ആദ്മി പാര്‍ട്ടി നേതാവ് മുരാരി ലാല്‍ ജെയിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് ഇന്നലെ ലളിത്പൂരിന് സമീപം പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ബാഗും മൃതദേഹത്തിനു സമീപം ഉണ്ടായിരുന്നു.

മുരാരി ലാല്‍ അപകടത്തെ തുടര്‍ന്നാണ് മരിച്ചതെന്നും എന്നാല്‍ എങ്ങനെയാണ് അപകടം നടന്നതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് മുരാരി ലാല്‍ കഴിഞ്ഞ ദിവസം ലഖ്നൗവിലെത്തിയത്.

prp

Leave a Reply

*