ക്രീസില്‍ നിന്നും കാലുകള്‍ ചലിപ്പിക്കാന്‍ ബാറ്റര്‍മാര്‍ ഭയന്നു; എന്നാല്‍ സച്ചിന്‍ തനിക്കെതിരെ കളിച്ചു; തുറന്ന് പറഞ്ഞ് അക്തര്‍- Sachin Tendulkar, Shoaib Akhtar

വേ​ഗതയില്‍ മികച്ച ബൗളര്‍മാരില്‍ ഒരാളാണ് പാകിസ്താന്‍ താരം ഷോയിബ് അക്തര്‍. തന്റെ പ്രതാപകാലത്ത് നിരവധി ബാറ്റര്‍മാരെ അലട്ടിയ പേസ് ബൗളറാണ് അദ്ദേഹം.

റാവല്‍പിണ്ടി എക്‌സ്‌പ്രസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്തര്‍ വേ​ഗത കൊണ്ടും മൂര്‍ച്ചയുള്ള ബൗണ്‍സറുകളിലൂടെയും കൃത്യമായ യോര്‍ക്കറുകളിലൂടെയും ബാറ്റര്‍മാരെ വിറപ്പിച്ചിരുന്നു. ഇപ്പോള്‍ താരം തന്റെ ബൗളിം​ഗിനെപ്പറ്റിയും അതിനെ നേരിട്ട ബാറ്റര്‍മാരെപ്പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പറ്റിയുള്ള അനുഭവമാണ് അക്തര്‍ പങ്കുവെച്ചിരിക്കുന്നത്.

രണ്ട് ഇതിഹാസങ്ങള്‍ നേര്‍ക്ക് നേര്‍ വരുമ്ബോഴെല്ലാം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായിരുന്നു. ഇരുവരുടെയും പോരാട്ടം ശ്വാസം അടക്കിപ്പിടിച്ചാണ് കാണികള്‍ കണ്ടിട്ടുള്ളത്. 1990 കളുടെ അവസാനത്തിലും 2000-ത്തിന്റെ തുടക്കത്തിലുമാണ് ഇരുവരും തമ്മില്‍ ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടിയിട്ടുളളത്. ബാറ്റര്‍മാരുടെ നട്ടെല്ല് തളയ്‌ക്കും വിധമുള്ള ബൗണ്‍സറുകള്‍ എണിഞ്ഞ് അക്തര്‍ തിളങ്ങുമ്ബോള്‍ യാതൊരു ഭയവുമില്ലാതെ പാകിസ്താന്റെ റാവല്‍പിണ്ടി എക്‌സ്‌പ്രസിനെ നേരിടാന്‍ ക്രീസില്‍ ഒരു ചെറിയ മനുഷ്യന്‍ ഉണ്ടായിരുന്നു. സച്ചിന്റെ ആ ധൈര്യത്തപ്പറ്റി പുകഴ്‌ത്തുകയാണ് ഷോയിബ് അക്തര്‍. 1999-ലെ ലോകകപ്പില്‍ സച്ചിന്‍ തനിക്ക് നേരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് അക്തര്‍ തുറന്നു പറയുന്നു.

തന്റെ വേഗതയെ അഭിമുഖീകരിക്കാന്‍ സച്ചിന്‍ യാതൊരു മടിയും കാണിച്ചില്ല. ഇന്ത്യയ്‌ക്കെതിരെ അനാവശ്യ സമ്മര്‍ദത്തോടെയാണ് പാകിസ്താന്‍ ടീം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. 2003 ലോകകപ്പില്‍ പോലും ഞങ്ങള്‍ വളരെയധികം ശ്വാസം മുട്ടി. എന്നാല്‍ 1999-ലെ ലോകകപ്പില്‍ സച്ചിന്‍ തനിയ്‌ക്കെതിരെ മികച്ച രീതിയിലാണ്‌ കളിച്ചത്. മറ്റ് ബാറ്റര്‍മാര്‍ക്കെല്ലാം അന്ന് ഭയമായിരുന്നു. ലോകത്തിലെ എല്ലാ ബാറ്റര്‍മാരും താന്‍ ബോളെറിയുമ്ബോള്‍ ക്രീസില്‍ നിന്നും കാലുകള്‍ ചലിപ്പിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ സച്ചിന്‍ തനിക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നാണ് അക്തര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 1999-ലെ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ ശ്രമിക്കാതെ അവരുടെ തലയും വാരിയെല്ലുകളും ലക്ഷ്യമാക്കി പന്തെറിയാന്‍ പാക് ടീം മാനേജ്മെന്‍റ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന അക്തറിന്റെ തുറന്നു പറച്ചിലുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

prp

Leave a Reply

*