ചവറ: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന തേവലക്കര മുള്ളിക്കാല തണ്ടളത്ത് തറയില്‍ അഥിലേഷ് ഗോപന് (23), തേവലക്കര പാലയ്ക്കല്‍ പെരുവിള കിഴക്കതില്‍ പ്രിജിത്ത് (32), പന്മന പോരൂക്കര കടവില്‍ പുത്തന്‍ വീട്ടില്‍ നിഷാദ് (32) എന്നിവരാണ് പൊലീസ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി തേവലക്കര ചേനങ്കരമുക്കിന് കിഴക്ക് റോഡില്‍ വെച്ചാണ് സംഭവം. ബൈക്കില്‍ വന്ന അരിനല്ലൂര്‍ സ്വദേശികളായ ജോയി, സനൂപ് എന്നീ യുവാക്കളെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.