കൊല്ലം: ( 10.12.2021) പട്ടാഴിയില്‍ 42 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ പൊലീസ് കസ്റ്റഡിയില്‍.
കടുവാത്തോട് സ്വദേശി ശാജഹാന്‍ (42) ആണ് മരിച്ചത്. ഓടോറിക്ഷാ ഡ്രൈവറായ ശാജഹാന്റേത് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ശാജഹാന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാജഹാനെ ഭാര്യ നിസ കഴുത്തില്‍ ഷോള് മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയം. കഴുത്തിലുള്ള പാടാണ് സംശയത്തിന് കാരണം.
ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. ഇതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

