ഇടതു നേതാക്കള്‍ ജയത്തെ ഇകഴ്‌ത്തുന്നു,​ മുഖ്യമന്ത്രിയെ കണ്ട് മാണി സി കാപ്പന്‍: ജോസ് വിഭാഗത്തില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു

തിരുവനന്തപുരം: പാലായിലെ വിജയത്തിന് കാരണം കേരള കോണ്‍ഗ്രസിലെ ചേരിപ്പോരെന്ന നിലപാടില്‍ ഇടതു നേതാക്കള്‍ക്കെതിരെ പരാതിയുമായി മാണി സി കാപ്പന്‍ മുഖ്യമന്ത്രിയെ കണ്ടു. ഇടതു നേതാക്കള്‍ ജയത്തെ ഇകഴ്‌ത്തി സംസാരിക്കുകയാണെന്നും ജയം തന്റെ കഴിവുകൊണ്ടാണെന്നും കാപ്പന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ഇടതുനേതാക്കള്‍ നടത്തുന്ന പരസ്യപ്രസ്താവനകളാണ് മാണി സി കാപ്പനെ ചൊടിപ്പിച്ചത്. ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തെക്കുറിച്ച്‌ പറയാന്‍ നിലവില്‍ താന്‍ ആളല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കോട്ടയം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ മൂന്ന് നേതാക്കള്‍ കൂടി പാര്‍ട്ടിവിട്ടു. പാല നഗരസഭ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ടോണി തോട്ടത്തില്‍, കൗണ്‍സിലര്‍മാരായ ജോബി വെള്ളാപ്പാണിയില്‍, ടോമി തറക്കുന്നേല്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. കോട്ടയം ജില്ല സെക്രട്ടറി ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ രാവിലെ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യു.ഡി.എഫിന്റെ ഭാഗമല്ലാത്ത പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാവില്ലെന്നും ജോസ്‌മോന്‍ പ്രതികരിച്ചിരുന്നു.

prp

Leave a Reply

*