ലഖ്നൗ : ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു . ഏപ്രില്‍ 21 മുതല്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലൊന്നാണ് യു.പി. കഴിഞ്ഞദിവസങ്ങളില്‍ 34,000 ത്തില്‍ അധികമായിരുന്നു പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. പോസിറ്റിവിറ്റി നിരക്ക് ശരാശരി 16.7 ശതമാനവും.
യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം ദിവസേന 2.25ലക്ഷം മുതല്‍ 2.35 ലക്ഷം വരെ പരിശോധനകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യഥാര്‍ഥ കണക്കുകളില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നാണ് വസ്തുത.
കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ രണ്ടു ജില്ലകളിലെ സ്ഥിതി അതീവഗുരുതരമെന്നാണ് വിലയിരുത്തല്‍. ഇതിലൊന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭ മണ്ഡലമായ വാരാണസിയും സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലഖ്നോവും.അടിയന്തരമായി പരിശോധനകള്‍ നടത്തേണ്ടതുണ്ടെങ്കിലും അസൗകര്യങ്ങള്‍ ഇവിടങ്ങളില്‍ വിലങ്ങുതടിയാകും. പരിശോധനക്ക് ദിവസങ്ങള്‍ എടുക്കും. അതിനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഫലം പുറത്തറിയുക.
ഏപ്രില്‍ 27ന് ദേശീയ ശരാശരിയായ 21 ശതമാനത്തിനോട് താരതമ്യം ചെയ്യുേമ്ബാള്‍ വാരാണസിയിലെ പോസിറ്റിവിറ്റി നിരക്ക് 40ശതമാനമാണ്. ഏപ്രില്‍ 25ന് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനം കടന്നിരുന്നു ഇവിടെ.
സംസ്ഥാനത്ത് 2,25,000 മുതല്‍ 2,35,000 വരെ പരിശോധനകള്‍ പ്രതിദിനം നടത്തുന്നുണ്ടെന്നും ഇതില്‍ 45 ശതമാനവും ആര്.ടി.പി.സി.ആര് പരിശോധനയിലൂടെ ആണെന്നുമായിരുന്നു യു.പി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങിന്റെ വാദം. ആന്റിജന്‍ പരിശോധനയേക്കാള്‍ കൃത്യതയുള്ളതാണ് ആര്.ടി.പി.സി.ആര് പരിശോധന. മറ്റിടങ്ങളെ അപേക്ഷിച്ച് വാരാണസിയില്‍ വളരെ കുറവ് പരിശോധനകള്‍ നടക്കുന്നുള്ളുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ 20ന് 3782 ആര്.ടി.പി.സി.ആര് പരിശോധനകളും ഏപ്രില്‍ 21ന് 4516 പരിശോധനകളുമാണ് നടത്തിയതെന്നാണ് കണക്കുകള്‍. ഏപ്രില്‍ 22ന് 3782, 23ന് 3690, 24ന് 3860, 25ന് 2323, 26ന് 3067, 27ന് 2817 എന്നിങ്ങനെയാണ് പരിശോധനകളുടെ എണ്ണം.
എന്നാല്‍ ഇവിടത്തെ പോസിറ്റീവായവരുടെ എണ്ണമാകട്ടെ ഏപ്രില്‍ 20ന് 1637, 21ന് 2562, 22ന് 1815, ഏപ്രില്‍ 23ന് 1485, 24ന് 2796, 25ന് 2057, 26ന് 1840, 27ന് 1752 എന്നിങ്ങനെയായിരുന്നു.
ജില്ലയില്‍ പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും ജീവനക്കാരുടെയും പരിശോധന കിറ്റുകളുടെ അഭാവവുമാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ പ്രതികരണം .ലഖ്നോവിലും സമാന സ്ഥിതിയാണ് നേരിടുന്നത്. ഒരു ലാബ് പ്രതിദിനം 80 മുതല്‍ 150 പരിശോധനകളാണ് ഇവിടെ നടത്തുന്നത്. അതില്‍ തന്നെ സ്വകാര്യ ലാബുകള്‍ മിക്കതും പരിശോധന നടത്തുന്നില്ലെന്നാണ് വിവരം. ജില്ലയില്‍ പരിേശാധനകളുടെ എണ്ണം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

