കോവിഡ്​: കിര്‍ഗിസ്​താന്​ ഖത്തറിന്‍െറ സഹായം


ദോഹ: കോവിഡ്​ പ്രതിരോധ നടപടികള്‍ക്ക്​ കിര്‍ഗിസ്​താന്​ ഖത്തറിന്‍െറ സഹായം. ഖത്തര്‍ ചാരിറ്റി അനുവദിച്ച വ​െന്‍റിലേറ്റര്‍ അടങ്ങിയ മെഡിക്കല്‍ സഹായമാണ്​ കിര്‍ഗിസ്​താനിലേക്ക്​ അയച്ചത്​. കിര്‍ഗിസ്​താന്‍ വിദേശകാര്യമന്ത്രിയുടെ പ്രതിനിധിയായി എത്തിയ ആരോഗ്യവകുപ്പ്​ സഹമന്ത്രി, ഖത്തര്‍ അംബാസഡര്‍ ജാസിം സാലിഹ്​ അല്‍ ജാബിര്‍ എന്നിവരാണ്​ സഹായം സ്വീകരിച്ചത്​.

420 ഓക്​സിജന്‍ ഉപകരണങ്ങള്‍ അടങ്ങിയ സഹായം ഏറെ വിലമതിക്കുന്നുവെന്നും ഖത്തറിന്​ നന്ദി അറിയിക്കുന്നതായും ആരോഗ്യ സഹമന്ത്രി പറഞ്ഞു. കോവിഡ്​ പ്രതിരോധത്തിലും വിവിധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിലും കിര്‍ഗിസ്​താനൊപ്പം എന്നും ഖത്തര്‍ ഉണ്ടാവുമെന്ന്​ അംബാസഡര്‍ അറിയിച്ചു.

prp

Leave a Reply

*