മാന്‍ഡുലുകാസ്റ്റ്: കോവിഡിനെ തുരത്താന്‍ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍, റിപ്പോര്‍ട്ട് ഇങ്ങനെ

മാന്‍ഡുലുകാസ്റ്റ് മരുന്ന് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനം. ആസ്മയ്ക്കും അലര്‍ജിക്കും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് മാന്‍ഡുലുകാസ്റ്റ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തം നടത്തിയത്. വൈറസ് പെരുകുമ്ബോള്‍ മുഖ്യപങ്കുവഹിക്കുന്ന ഒരു പ്രോട്ടീനെ ബ്ലോക്ക് ചെയ്യാന്‍ മാന്‍ഡുലുകാസ്റ്റിന് സാധിക്കും എന്നാണ് കണ്ടെത്തല്‍. ഈലൈഫ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

മനുഷ്യ കോശങ്ങളെ വൈറസ് ബാധിക്കുമ്ബോള്‍ കൊറോണ വൈറസ് എന്‍എസ്പി വണ്‍ എന്നൊരു പ്രോട്ടീന്‍1 പുറപ്പെടുവിക്കും. വൈറസ് പെരുകുന്നതില്‍ ഈ പ്രോട്ടീന്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വൈറസ് പ്രോട്ടീന്‍ കോശത്തിലെ പ്രോട്ടീന്‍ ഉല്‍പാദന സംവിധാനമായ റൈബോസോം ആയി ഒട്ടിപ്പിടിച്ച്‌ അവയെ ബ്ലോക്ക് ചെയ്യുന്നു. കോശത്തിന് വൈറസ് ഉണ്ടാക്കുന്ന നാശത്തെ തടയാന്‍ എന്‍എസ്പി വണ്‍ വൈറല്‍ പ്രോട്ടീന് ലക്ഷ്യം വയ്ക്കുന്നതിലൂടെ സാധിക്കുമെന്നും ഈ ദൗത്യമാണ് മാന്‍ഡുലുകാസ്റ്റ് നിര്‍വഹിക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

ആസ്മ രോഗികളില്‍ ശ്വാസമെടുത്ത് എളുപ്പമാക്കുമെന്നതിനാല്‍ ചില ഡോക്ടര്‍മാര്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മാന്‍ഡുലുകാസ്റ്റ് ഉപയോഗിക്കാറുണ്ട്. വലിവ്, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, ആസ്മ, അലര്‍ജി മൂലമുള്ള ചുമ, വ്യായാമത്തെ തുടര്‍ന്നുണ്ടാകുന്ന ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്കാണ് മാന്‍ഡുലുകാസ്റ്റ് പൊതുവായി ഉപയോഗിക്കുന്നത്.

prp

Leave a Reply

*