കോവിഡ് മരുന്ന് സൗജന്യമായി നല്‍കണമെന്ന് ഗോര്‍ബച്ചേവും മലാലയും – നോബെല്‍ ജേതാക്കളും ലോകനേതാക്കളുമടക്കം 100 പേര്‍ ഒപ്പിട്ട കത്ത്

കോവിഡ് 19 വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് നോബെല്‍ ജേതാക്കളും ലോക നേതാക്കളും. 18 നോബെല്‍ ജേതാക്കളാണ് ഈ ആവശ്യമുന്നയിച്ചത്. ലോകത്തെ 100ലധികം പ്രമുഖരാണ് ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. മുന്‍ പ്രസിഡന്റുകമാര്‍, രാഷ്ട്രീയ നേതാക്കള്‍, കലാകാരന്മാര്‍, അന്താരാഷ്ട്ര സംഘടനകള്‍ തുടങ്ങിയവരെല്ലാം ഇതിലുണ്ട്. ഡെസ്മണ്ട് ടുട്ടു, മിഖായേല്‍ ഗോര്‍ബച്ചേവ്, മലാല യൂസഫ്‌സായ്, ജോര്‍ജ്ജ് ക്ലൂണി, തോമസ് ബാക്ക്, ആന്‍ഡ്രിയ ബോസെല്ലി തുടങ്ങിയവര്‍ ഇതില്‍ പെടുന്നു. സാമ്ബത്തിക നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ ധാക്കയിലെ യൂനുസ് സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വണ്‍മെന്റുകളോടും ഫൗണ്ടേഷനുകളോടും സോഷ്യല്‍ ബിസിനസ്സുകകളോടും ഉദാരമതികളായ മനുഷ്യസ്‌നേഹികളോടും കോവിഡ് വാക്‌സിന്‍ സൗജന്യമായി നിര്‍മ്മിക്കാനും വിതരണം ചെയ്യാനും ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കോവിഡ് 19 വാക്‌സിനുകള്‍ സൗജന്യമായി എല്ലാ രോഗികള്‍ക്കും ലഭ്യമാക്കാന്‍ ഇടപെടണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍, ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍, മതനേതാക്കള്‍, കോര്‍പ്പറേഷനുകള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടടങ്ങിയവയെല്ലാം രംഗത്തുവരണമെന്ന് നോബെല്‍ ജേതാക്കളുടെ കത്ത് അഭ്യര്‍ത്ഥിക്കുന്നു.

ഓരോ രാജ്യത്തേയും ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ ദൗര്‍ബല്യങ്ങളും കരുത്തുമെല്ലാം കോവിഡ് 19 വ്യക്തമാക്കി. ചികിത്സയുടെ ലഭ്യതയിലെ വിവേചനങ്ങളും അപര്യാപ്തതകളും തുറന്നുകാട്ടപ്പെട്ടു. കോവിഡ് വാക്‌സിന്‍ കാംപെയിന്‍ വിജയിക്കണമെങ്കില്‍ അത് സാര്‍വത്രികമായി എല്ലാവര്‍ക്കും ലഭ്യമാകണം – പ്രസ്താവന പറയുന്നു.

prp

Leave a Reply

*