24 മണിക്കൂറിനിടെ 14,821 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതര്‍ നാലേകാല്‍ ലക്ഷം കടന്നു

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച്‌ കോവിഡ് വ്യാപനം തുടരുന്നു. 4.25 ലക്ഷത്തിന് മുകളിലാണ് രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ കണക്ക്. 4,25,282 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 14,821 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 445 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

1,74,387 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉളളത്. 2,37,195 പേര്‍ രോ​ഗമുക്തി നേടി ആശുപത്രി വിട്ടു.മഹാരാഷ്ട്രയില്‍ ഇന്നലെ 3870 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.മരിച്ചത് 101 പേര്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32, 075 ആയി. മരണസംഖ്യ 6170 ആയി.ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടത് 1,591 പേരാണ്. രോഗമുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 65,744 ആയി. 60,147 സജീവകേസുകളാണ് ഉള്ളത്.

ഡല്‍ഹിയില്‍ മൂവായിരം പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 59,746 ആയി. ഇന്നലെ കോവിഡ്19 മൂലം 63 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,175 ആയി. ഇതുവരെ 33,013 പേരാണ് രോഗമുക്തി നേടിയത്.

prp

Leave a Reply

*