കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച അറസ്റ്റിലായത് ഇരുനൂറിലധികം പേര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 241 കേസുകള്‍.

നിയന്ത്രണങ്ങള്‍ ലംഘിച്ച 116 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 432 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 3428 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു.

തിരുവനന്തപുരം സിറ്റിയില്‍ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 23 പേരാണ് അറസ്റ്റിലായത്. 16 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 2 പേര്‍ അറസ്റ്റിലാകുകയും 6 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലില്‍ 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 46, 23, 16
തിരുവനന്തപുരം റൂറല്‍ – 4, 2, 6
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറല്‍ – 5, 5, 20
പത്തനംതിട്ട – 37, 37, 4
ആലപ്പുഴ – 10, 3, 4
കോട്ടയം – 17, 17, 141
ഇടുക്കി – 26, 0, 2
എറണാകുളം സിറ്റി – 45, 7, 4
എറണാകുളം റൂറല്‍ – 31, 5, 45
തൃശൂര്‍ സിറ്റി – 1, 1, 0
തൃശൂര്‍ റൂറല്‍ – 3, 2, 0
പാലക്കാട് -0, 0, 0
മലപ്പുറം – 0, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറല്‍ – 2, 2, 0
വയനാട് – 2, 0, 0
കണ്ണൂര്‍ സിറ്റി – 3, 3, 59
കണ്ണൂര്‍ റൂറല്‍ – 0, 0, 31
കാസര്‍കോട് – 9, 9, 100

prp

Leave a Reply

*