
ബംഗളുരൂ: കര്‍ണാടകയിലെ ബെല്ലാരിയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിയിലേക്ക് വലിച്ചിടുന്ന വീഡിയോ പുറത്ത്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ എട്ട് മൃതശരീരങ്ങള്‍ ഒരുമിച്ച് ഒരു കുഴിയിലേക്ക് വലിച്ചെറിഞ്ഞ് കുഴിച്ചുമൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. പി.പി.ഇ കിറ്റു ധരിച്ച ആരോഗ്യപ്രവര്‍ത്തകരാണ് ദൃശ്യങ്ങളിലുള്ളത്. ജെ.സി.ബി. ഉപയോഗിച്ചുനിര്‍മിച്ച കുഴിയിലേക്ക് കവറില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ വലിച്ചിടുന്നതാണ് വീഡിയോയില്‍ ഉള്ളത്. മൃതദേഹങ്ങള്‍ കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ കെ.പി.സി.സി. പ്രസിഡന്‍റ് ഡി.കെ. ശിവകുമാറുള്‍പ്പെടെയുള്ള നേതാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
