ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 252 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14,13,951 സാമ്ബിളുകളാണ് കഴിഞ്ഞ ദിവസം ആകെ പരിശോധിച്ചത്.
ഇതോടെ, ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണം 3,35,04,534 ആയി. കോവിഡില്‍ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 4,45,385 ആയും ഉയര്‍ന്നു.
അതേസമയം, 34,469 പേര് കഴിഞ്ഞ ദിവസം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 3,09,575 പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്.

