ന്യഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മൊത്തം രോഗികളുടെ എണ്ണം പതിനെട്ട് ലക്ഷം കവിഞ്ഞു. നിലവിലെ കണക്കുപ്രകാരം രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 18,03,695 ആണ്. ഇരുപത്തിനാലുമണിക്കൂറിനിടെ 52972 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്.
കൊവിഡ് മൂലം രാജ്യത്ത് ഇതുവരെയുളള മരണസംഖ്യ 38,135 ആയി ഉയര്‍ന്നു. ഇരുപത്തിനാലുമണിക്കൂറിനുളളില് 771 മരണമാണ് റിപ്പോര്‍ട്ടുചെയ്തത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. 1,48,843 പേരാണ് സംസ്ഥാനത്തെ നിലവിലെ രോഗബാധിതര്‍. 15,576 മരണമാണ് ഇതുവരെ റിപ്പോര്‍ട്ടുചെയ്തത്. ഇരുപത്തിനാലുമണിക്കൂറിനിടെ സംസ്ഥാനത്ത് 260 പേരാണ് മരണത്തിന് കീഴടങ്ങിയത്.
തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 56,998 പേരാണ് നിലവിലെ രോഗബാധിതര്‍. മരണ സംഖ്യ 4,132 ആയി. ആന്ധ്രാപദേശും ഡല്‍ഹിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഡല്‍ഹിയിലെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. 10,356 പേരാണ് സംസ്ഥാനത്തെ രോഗബാധിതര്‍.
കേരളത്തിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ് . നിലവിലെ രോഗബാധിതര്‍ 11,366 ആണ്. ഇന്ന് രാവിലെ ഒരു മരണം കൂടി റിപ്പോര്‍ട്ടുചെയ്തതോടെ ആകെ മരണം 83 ആയി.

