തിരുവനന്തപുരം കോര്‍പറേഷന്‍: ബി.ജെ.പിക്ക് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ലഭിക്കില്ല

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ഭ​ര​ണ​ത്തി​ല്‍ ഇ​ത്ത​വ​ണ കേ​വ​ല ഭൂ​രി​പ​ക്ഷം എ​ല്‍.​ഡി.​എ​ഫ് മ​റി​ക​ട​ന്ന​തോ​ടെ സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​രെ​ണ്ണം പോ​ലും ബി.​ജെ.​പി​ക്ക് ല​ഭി​ക്കാ​നി​ട​യി​ല്ല. എ​ട്ട് സ്ഥി​രം സ​മി​തി​യു​ടെ​യും അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ള്‍ ഘ​ട​ക ക​ക്ഷി​ക​ളു​മാ​യി പ​ങ്കി​ട്ടെ​ടു​ക്കാ​നാ​ണ് സി.​പി.​എം തീ​രു​മാ​നം. 2015ല്‍ ​എ​ല്‍.​ഡി.​എ​ഫ് 43 സീ​റ്റി​ല്‍ ഒ​തു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് 35 സീ​റ്റു​ള്ള ബി.​ജെ.​പി​ക്ക് നി​കു​തി അ​പ്പീ​ല്‍​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി ല​ഭി​ച്ചി​രു​ന്നു.

100 കൗ​ണ്‍​സി​ല​ര്‍​മാ​രും ഏ​തെ​ങ്കി​ലും സ്ഥി​രം സ​മി​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​ത്ത​ര​ത്തി​ല്‍ എ​ട്ട് സ്ഥി​രം സ​മി​തി​ക​ളി​ലാ​യി അം​ഗ​ങ്ങ​ളെ വി​ഭ​ജി​ക്കും. ഒ​രു ക​മ്മി​റ്റി​ക്ക് കീ​ഴി​ല്‍ 12-13 അം​ഗ​ങ്ങ​ള്‍ എ​ന്ന നി​ല​യി​ലാ​ണ് വി​ഭ​ജ​നം. ഇ​തി​ല്‍ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ ഓ​രോ ക​മ്മി​റ്റി​യും പ​ര​മാ​വ​ധി ഏ​ഴു​പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ എ​ല്‍.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്.

എ​ല്‍.​ഡി.​എ​ഫി​ന് ഭൂ​രി​പ​ക്ഷം തി​ക​യാ​ത്ത ക​മ്മി​റ്റി​ക​ളി​ല്‍ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​ര​മു​ണ്ടാ​യാ​ല്‍ യു.​ഡി.​എ​ഫ് എ​ല്‍.​ഡി.​എ​ഫി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്നും സി.​പി.​എം ക​ണ​ക്കു​കൂ​ട്ടു​ന്നു. കൂ​ടാ​തെ, പൂ​ന്തു​റ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി മേ​രി ജി​പ്സി ഇ​ട​തു​പ​ക്ഷ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ചു​മ​ത​ല വ​ഹി​ക്കു​ന്ന​തി​നാ​ല്‍ ഇ​തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​കി​ല്ല. വി​ക​സ​നം, ആ​രോ​ഗ്യം, ന​ഗ​രാ​സൂ​ത്ര​ണം, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​ക​ള്‍ ഇ​ത്ത​വ​ണ വ​നി​താ സം​വ​ര​ണ​മാ​ണ്. ക്ഷേ​മ​കാ​ര്യം, മ​രാ​മ​ത്ത്, നി​കു​തി അ​പ്പീ​ല്‍ സ്ഥി​രം സ​മി​തി​ക​ളി​ല്‍ ഇ​ക്കു​റി സം​വ​ര​ണ​മി​ല്ല.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​നം സി.​പി.​ഐ​ക്ക് ന​ല്‍​കും. മു​തി​ര്‍​ന്ന നേ​താ​വ് പി.​കെ. രാ​ജു​വാ​ണ് പ​രി​ഗ​ണ​ന​യി​ല്‍ മു​ന്നി​ല്‍. ജി​ല്ല ക​മ്മി​റ്റി അം​ഗം വി.​എ​സ്. സു​ലോ​ച​ന‍െന്‍റ പേ​രും ഉ​യ​രു​ന്നു​ണ്ട്. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​ന​ത്തി​ന് പു​റ​മെ ഇ​ക്കു​റി ഒ​രു സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​ന​വും കൂ​ടി സി.​പി.​ഐ ചോ​ദി​ച്ചേ​ക്കും. 1995-2000 കാ​ല​യ​ള​വി​ല്‍ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ ഏ​ഴാ​യി​രു​ന്നു. അ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​നം കൂ​ടാ​തെ, പൂ​ന്തു​റ​യി​ല്‍ വി​ജ​യി​ച്ച ആ​ന്‍​റ​ണി ബെ​ഞ്ചി​ലാ​സി​ന് ആ​രോ​ഗ്യ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി ന​ല്‍​കി. ക​ഴി​ഞ്ഞ നാ​ല് കൗ​ണ്‍​സി​ലു​ക​ളി​ലാ​യി സി.​പി.​ഐ പ്രാ​തി​നി​ധ്യം ഏ​ഴി​ല്‍ താ​ഴെ​യാ​യി​രു​ന്നു.

അ​തി​നാ​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​നം മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ക്കു​റി ഒ​മ്ബ​താ​യി പ്രാ​തി​നി​ത്യം വ​ര്‍​ധി​ച്ച​താ​ണ് ഒ​രു സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി​ക്ക് കൂ​ടി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ന്‍ കാ​ര​ണം. കോ​ണ്‍​ഗ്ര​സ് എ​സി​ലെ പാ​ള​യം രാ​ജ​നെ ക്ഷേ​മ​കാ​ര്യ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചേ​ക്കും. വി​ക​സ​നം, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത്, വി​ദ്യാ​ഭ്യാ​സ സ്ഥാ​ന​ങ്ങ​ള്‍ സി.​പി.​എം കൈ​വ​ശം വെ​ക്കാ​നാ​ണ് സാ​ധ്യ​ത.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡി.​ആ​ര്‍. അ​നി​ല്‍, വ​ള്ള​ക്ക​ട​വി​ല്‍ നി​ന്നു​ള്ള ഷാ​ജി​ദ നാ​സ​ര്‍, വ​ഞ്ചി​യൂ​രി​ലെ ഗാ​യ​ത്രി ബാ​ബു, ചാ​ക്ക​യി​ലെ എം. ​ശാ​ന്ത, ശ്രീ​കാ​ര്യ​ത്തെ സ്​​റ്റാ​ന്‍​ലി ഡി​ക്രൂ​സ്, മു​ട്ട​ത്ത​റ​യി​ലെ ബി. ​രാ​േ​ജ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രെ​യെ​ല്ലാം സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

prp

Leave a Reply

*