കൊറോണ വൈറസിനെതിരെ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

ന്യൂഡല്‍ഹി : കോവിഡിനെതിരെ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച യുവ ഡോക്ടര്‍ ഒടുവില്‍ വൈറസ് ബാധിച്ച്‌ മരിച്ചു. ഡോ. ബാബ സാഹേബ്​ അംബേദ്​കര്‍ ആശുപത്രിയില്‍ ഡോക്​ടറായിരുന്ന ജോഗീന്ദര്‍ ചൗധരി(27)യാണ്​ മരിച്ചത്​. കൊവിഡ് രോ​ഗികളെ ചികിത്സിച്ചിരുന്ന ഇദ്ദേഹത്തിന് ജൂണ്‍ 27നാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഇദ്ദേഹത്തെ ആദ്യം ലോക്​ നായക്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്​ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്​ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ഡോക്ടറുടെ ചികിത്സക്കായി 3.4 ലക്ഷം രൂപ വേണ്ടിവന്നു. എന്നാല്‍ കൃഷിപ്പണിക്കാരനായ പിതാവിന് ഇത്രയും തുക താങ്ങാനായില്ല. തുടര്‍ന്ന് ഇദ്ദേഹം ബാബ സാഹേബ് അംബേദ്കര്‍ ഡോക്‌ടേഴ്‌സ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. അസോസിയേഷന്‍ 2.8 ലക്ഷം രൂപ പിരിച്ചു നല്‍കി. പിന്നാലെ ബിഎസ്​എ ഡോക്​ടേഴ്​സ്​ അസോസിയേഷന്‍ മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളിന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയക്കുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലെ സിംഗ്രോളി സ്വദേശിയായ ഡോ. ജോഗീന്ദര്‍ ചൗധരി കഴിഞ്ഞ നവംബറിലാണ് അംബേദ്കര്‍ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ ചേര്‍ന്നത്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഡോ. ജാവേദ്​ അലിയും കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

prp

Leave a Reply

*