പേടിക്കേണ്ടതില്ല! വൈറസിനെ തടയാനുള്ള ‘വഴികള്‍’ പറഞ്ഞ് മോദിയുടെ വീഡിയോ

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 110 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വൈറസിനെ നിയന്ത്രിക്കാനുള്ള മുന്‍ കരുതലുകളും ജാഗ്രാതാ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇതാ പ്രധാനമന്ത്രി നരേന്ദ്ര മേദി വൈറസിനെ തടയാനുള്ള ചില വഴികള്‍ പരിചയപ്പെടുത്തുകയാണ്.

‘കിംവദന്തികളാണ് വൈറസിനേക്കാള്‍ വേഗത്തില്‍ പടരുന്നത്. കിംവദന്തികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ എല്ലവരോടും ആവശ്യപ്പെടുന്നു.’കൈ നന്നായി കഴുകണമെന്നും മുഖത്തോ കണ്ണുകളിലോ തൊടരുതെന്നും അദ്ദേഹം പറയുന്നു. ആളുകള്‍ പലപ്പോഴും വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച്‌ അവരുടെ മുഖത്ത് സ്പര്‍ശിക്കുന്നുവെന്നും ഇത് അണുബാധയുടെ വ്യാപനത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പകര്‍ച്ച വ്യാധിയെക്കുറിച്ച്‌ പരിഭ്രാന്തരാകുന്നതിനുപകരം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് അദ്ദേഹം പങ്കുവെക്കുന്നത്. മോദി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്ളത്.

‘രോഗം ബാധിച്ചവര്‍ക്ക് ഇതിനകം സമ്ബര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടാകും. വൈറസ് ബാധിച്ചവര്‍ ഭയപ്പെടേണ്ടതില്ല. എത്രയും വേഗം ഡോക്ടറെ സമീപിക്കുക’,- മോദി പറയുന്നു. നിരവധി ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്.

prp

Leave a Reply

*