കൊറോണയെക്കാള്‍ വേഗത്തില്‍ വ്യാപിക്കും, എബോള വൈറസിനേക്കാള്‍ അതിവിനാശകാരി; മാരകമായ ഒരു വൈറസ് വരുന്നു.!

ഡല്‍ഹി : കോവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടാന്‍ വാക്സിന്‍ എത്തിയെന്ന് ആശ്വസിക്കുന്നതിനിടെ മറ്റൊരു ആശങ്കപ്പെടുത്തുന്ന വാര്‍ത്ത കൂടി പുറത്ത് വരികയാണ്. അതിമാരകമായ മറ്റൊരു വൈറസ് ലോകമാകെ പൊട്ടിപ്പുറപ്പെടുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊറോണ വൈറസ് പോലെ പെട്ടെന്ന് വ്യാപിക്കുന്നതും, എബോള വൈറസിനേക്കാള്‍ അതിവിനാശകാരിയുമാകും പുതിയ വൈറസ് എന്നാണ് മുന്നറിയിപ്പില്‍ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.എബോള വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ‘ഡിസീസ് എക്‌സ്’ എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് . 1976 ല്‍ പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയംബെ താംഫും ആണ് അജ്ഞാത രോഗഹേതുവായ എബോള വൈറസിനെ കണ്ടെത്തിയത്. പുതിയ വൈറസിന്റെ ഉത്ഭവം ആഫ്രിക്കയിലെ ട്രോപ്പിക്കല്‍ വനമേഖലയില്‍ നിന്നാകുമെന്നാണ് ജീന്‍ ജാക്വസിന്റെ മുന്നറിയിപ്പ്. ഈ വൈറസ് ഒരുപക്ഷെ മഹാദുരന്തത്തിന് വഴി വച്ചേക്കുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കൂടാതെ, മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും കൂടുതല്‍ മഹാമാരികള്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വര്‍ധിച്ചതായും ജീന്‍ ജാക്വസ് മുന്നറിയിപ്പ് നല്‍കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് പുതിയ രോഗം ബാധിച്ചയാളെ കണ്ടെത്തിയത്.

രക്തസ്രാവത്തോടുകൂടിയുള്ള പനിയായിരുന്നു രോഗലക്ഷണം. എബോള ടെസ്റ്റ് അടക്കം നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇതോടെയാണ് ഡിസീസ് എക്‌സ് ബോധിച്ച ആദ്യ രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്.കോവിഡ് വളരെ വേഗം പടരുന്നതാണ്. എന്നാല്‍ എബോള വൈറസ് ബാധിച്ചാല്‍ 50 മുതല്‍ 90 ശതമാനം വരെയാണ് മരണം സംഭവിക്കുന്നത്. പുതിയ രോഗം ഡിസീസ് എക്‌സ് മഹാദുരന്തത്തിന് വഴിവെക്കുന്നതാണെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആകും പുതിയ വൈറസും മനുഷ്യരിലേക്ക് എത്തുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

prp

Leave a Reply

*