കൊറോണ: വെനീസിലെ കനാലുകളില്‍ മലിനീകരണം കുറഞ്ഞു; ഡോള്‍ഫിനുകള്‍ എത്തി

കൊറോണ വൈറസ് പരത്തുന്ന ഭീതി ലോകമാകെ നിറയുമ്ബോഴും അപൂര്‍വ്വമായി ചില പ്രതീക്ഷയുടെ വാര്‍ത്തകളും വരുന്നുണ്ട്. കോവിഡ് 19 ഇപ്പോഴും വന്‍ നാശം വിതക്കുന്ന ഇറ്റലിയില്‍ വെനീസിലെ കനാലുകളില്‍ പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി മാലിന്യം കുറഞ്ഞു. തെളിഞ്ഞ കനാലുകളിലേക്ക് ഒട്ടും വൈകാതെ ഡോള്‍ഫിനുകള്‍ അടക്കമുള്ള മത്സ്യങ്ങള്‍ എത്തിത്തുടങ്ങി.

കോവിഡ് 19 വന്‍ ഭീതി പരത്തുന്ന വടക്കന്‍ ഇറ്റലിയിലും ചൈനയിലെ പ്രദേശങ്ങളിലും മലിനീകരണം വളരെയേറെ കുറഞ്ഞിട്ടുണ്ട്. ഇവിടെയെങ്ങും ആഴ്ച്ചകളായി ജനങ്ങള്‍ പുറത്തിറങ്ങാത്തതാണ് മലിനീകരണത്തിന്റെ തോത് കുറച്ചത്. കനാലുകളുടെ പേരില്‍പ്രസിദ്ധമായ ഇറ്റലിയിലെ വിനോദസഞ്ചാര നഗരമായ വെനീസില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ വരുന്നുണ്ട്.

malia ♡@maliarichardso1

the water in Venice when I went in July vs now after Italy was put on lockdown… we really do be killing the planet

View image on Twitter
View image on Twitter

219:17 PM – Mar 18, 2020 · Venice, VenetoTwitter Ads info and privacySee malia ♡’s other Tweets

ഇറ്റലിയില്‍ നേരത്തെ മാലിന്യം നിറഞ്ഞ അവസ്ഥയിലായിരുന്ന വെനീസിലെ കനാലുകള്‍ ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെനീസില്‍ നിന്നുമുള്ള ഈ തെളിഞ്ഞ കനാല്‍ കാഴ്ച്ചകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അഡ്രിയാറ്റിക് കടലുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നവയാണ് വെനീസിലെ കനാലുകള്‍. മാലിന്യം വളരെയേറെ കുറഞ്ഞ കനാലുകളിലേക്ക് ഇപ്പോള്‍ ഡോള്‍ഫിനുകളും എത്തിതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പ്രകൃതി തന്നെ സ്വയം ശുചിയാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് കോവിഡ് 19 എന്നായിരുന്നു ഇത് ട്വിറ്ററില്‍ പങ്കുവെച്ച ഒരാള്‍ അഭിപ്രായപ്പെട്ടത്.

prp

Leave a Reply

*