കൊവിഡ് രണ്ടാം തരംഗം: നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കി കേരളം; നാളെ മുതല്‍ പൊലിസ് പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലാണ് കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനം. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പോളിങ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും.

മാസ്‌ക് -സാമൂഹിക അകലം ഉറപ്പാക്കാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ പൊലിസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കാനും കോര്‍- കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അടുത്ത ഒരാഴ്ച കര്‍ശന ജാഗ്രത വേണമെന്നു ജില്ലാ കലക്ടര്‍ ഡോ.നവ്ജ്യോത് ഖോസ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആള്‍ക്കൂട്ടമുണ്ടായ സാഹചര്യത്തില്‍, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു.

വീണ്ടും കൊവിഡ് ഭീതി പടര്‍ത്തുന്നു. ആയിരത്തിനും രണ്ടായിരത്തിനുമിടയില്‍ ഉണ്ടായിരുന്ന കേകസുകള്‍ ഇന്നലെ 3502 ആയി ഉയര്‍ന്നു.
നൂറില്‍ തെഴെയെത്തിയിരുന്ന ജില്ലകളിലെ കണക്കുകള്‍ നാല് ജില്ലകളില്‍ നാനൂറിനുമുകളിലേക്കുയര്‍ന്നിരിക്കുന്നു. പഴയ അവസ്ഥയിലേക്കുതന്നെ മടങ്ങിപ്പോകുമോ എന്ന ഭീതിയിലാണ് കാര്യങ്ങള്‍. തിരഞ്ഞെടുപ്പും മറ്റും പ്രമാണിച്ച്‌ ആളുകളുടെ കൂട്ടുകൂടലും പ്രതിരോധ പ്രവര്‍ത്തനങ്ങളെ അമ്ബേ വിസ്മരിച്ചതുമാണ് തിരിച്ചടിക്ക് കരാണമായി ചൂണ്ടിക്കാട്ടുന്നത്. രണ്ടാഴ്ച വളരെ ജാഗ്രത പാലിക്കണം. അതേ സമയം എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

prp

Leave a Reply

*