വീണ്ടും കോപ്പിയടിയുമായി ചൈന; ബോയിംഗ് അപ്പാച്ചെ ഹെലികോപ്റ്ററിന്റെ അപരന്‍ ; കൈമാറിയത് പാകിസ്താന്

ബീജിംഗ്: ലോകശക്തികളുടെ പ്രതിരോധ സംവിധാനങ്ങളെ വീണ്ടും കോപ്പിയടിച്ച്‌ അപരനെ നിര്‍മ്മിച്ച്‌ ചൈന. ബോയിംഗിന്റെ അപ്പാച്ചെ ഫൈറ്റര്‍ ഹെലികോപ്റ്ററിന്റെ തനി മാതൃകയാണ് ചൈന നിര്‍മ്മിച്ച്‌ പാകിസ്താന് കൈമാറിയത്.

പുതിയ സെഡ്-10എംഇ ഹെലികോപ്റ്ററുകളാണ് ചൈനീസ് പ്രതിരോധ സേന നിര്‍മ്മിച്ചത്. ഇതേ വിമാനങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാന്‍ ചൈന പാകിസ്താന് കൈമാറിയിരിക്കുന്നു എന്നാണ് ആഗോള പ്രതിരോധ വിദഗ്ധര്‍ അറിയിക്കുന്നത്.

ചൈനയുടെ സമൂഹമാദ്ധ്യമമായ വീബോയില്‍ വന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതിലെ ചിത്രങ്ങളെല്ലാം സെഡ്-10 ഹെലികോപ്റ്ററുകളുടെ വിവിധ പരിശീലനങ്ങളാണ്. അഞ്ച് പരിശീലന പരിപാടികളാണ് കരയിലും മലനിരകളിലും കടലിലുമായി ചൈന നടത്തിയത്. കാരക്കോറം മലനിരകളിലാണ് ചൈനീസ് കരസേനയുടെ വ്യോമവിഭാഗം സെഡ്-10 എംഇ വിമാനം പരീക്ഷണം നടത്തിയത്.

സെഡ്-10എംഇ ഹെലികോപ്റ്ററുകള്‍ ഒരെണ്ണത്തിന് 5100 കിലോഗ്രാം ഭാരമുള്ളവയാണ്. 1120 കിലോമീറ്റര്‍ വരെ ദൂരം ഒറ്റയടിക്ക് താണ്ടാനാകുന്നവയാണ് സെഡ്-10. ഇതില്‍ 23 മില്ലീമീറ്റര്‍ റിവോള്‍വര്‍ പിസ്റ്റളുകളും പുറമേ നാല് മിസൈലുകളും ഘടിപ്പിക്കാനാവും. ആകാശത്തു വെച്ചു തന്നെ ശത്രുവിമാനങ്ങളെ തകര്‍ക്കാനുള്ള മിസൈലുകളാണ് ഹെലികോപ്റ്ററി ലുള്ളതെന്നാണ് ചൈനയുടെ അവകാശവാദം. ഇതിനൊപ്പം 16 ടാങ്ക് വേധ മിസൈലുകളും നാല് 7 ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സംവിധാനങ്ങളും രണ്ട് 32 ബാരല്‍ റോക്കറ്റ് ലോഞ്ചറുകളും ഒരേ സമയം തൊടുക്കാനും ഹെലികോപ്റ്ററിനാകുമെന്നാണ് ചൈനീസ് സൈന്യം അവകാശപ്പെടുന്നത്.

പാകിസ്താന് ഹെലികോപ്റ്ററുകള്‍ നല്‍കുന്നത് വഴി ഹിമാലയന്‍ മലനിരകളില്‍ തങ്ങളുടെ സാങ്കേതിക വിദ്യ പരീക്ഷിക്കാനും ചൈന പരോക്ഷമായി ശ്രമിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ തുര്‍ക്കി നിര്‍മ്മിച്ച ടി129 ഹെലികോപ്റ്ററുകളുടെ കറാറുകള്‍ നിലനില്‍ക്കേ യാണ് പാകിസ്താന്‍ ചൈനയുടെ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. ആകെ 30 ഹെലികോപ്റ്റ റുകളാണ് പാകിസ്താന്‍ ആദ്യം സ്വന്തമാക്കുന്നത്. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സാമ്ബത്തിക ഇടനാഴികളിലെ ചൈനീസ് താവളങ്ങളില്‍ ഇത്തരം ഹെലികോപ്റ്ററുകള്‍ ചൈന വിന്യസി ക്കുമെന്നാണ് സൂചന.

prp

Leave a Reply

*