കൊച്ചി:കനത്ത മഴയെതുടര്ന്ന് രാവിലെ എട്ടരക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ച് വിവാദത്തിലായ സംഭവത്തില് വിശദീകരണവുമായി എറണാകുളം കളക്ടര് രേണു രാജ് രംഗത്ത്.ആഗസ്റ്റ് നാലിനാണ് കളക്റ്ററുടെ അവധി പ്രഖ്യാപനം വൈകിയതിനെ തുടര്ന്ന് എറണാകുളത്ത് അടിമുടി ആശയക്കുഴപ്പമുണ്ടായത്.
രാവിലെ 8.25 നാണ് ജില്ലാ കളക്റ്റര് എറണാകുളം ജില്ലയില് അവധി പ്രഖ്യാപിച്ചത്
അവധി പ്രഖ്യാപിച്ചത് പൂര്ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അന്ന് ജില്ലയില് റെഡ് അലേര്ട്ട് ഉണ്ടായിരുന്നില്ല. രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത് .ജനങ്ങള്ക്ക് ബുദ്ധിമുട്ടുണ്ടായത് മനസിലാക്കുന്നു.വിമര്ശനങ്ങള് ഉള്കൊള്ളുന്നുവെന്നും അവര് വ്യക്തമാക്കി. ഇതിനകം നിരവധി കുട്ടികള് സ്കൂളുകളില് എത്തിയിരുന്നു. പിന്നാലെ കളക്ടര്റുടെ വിശദീകരണവുമെത്തി.
സ്കൂളുകളിലെത്തിയ വിദ്യാര്ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പ്രവര്ത്തനം ആരംഭിച്ച സ്കൂളുകള്ക്ക് വൈകീട്ട് വരെ പ്രവര്ത്തനം തുടരാമെന്നും കളക്ടര് അറിയിച്ചു.നിരവധി രക്ഷിതാക്കളും വിദ്യാര്ത്ഥികളുമാണ് ഇതിനെതിരെ രംഗത്ത് വന്നത്. രാത്രിയില് ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള് ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത് എന്നായിരുന്നു കളക്ടറുടെ വിശദീകരണം. ഇതിനകം പ്രവര്ത്തനം ആരംഭിച്ച സ്കൂളുകള് അടക്കേണ്ടതില്ലെന്നും കളക്ടര് പുതിയ അറിയിപ്പില് വ്യക്തമാക്കി.

