സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്ബില്‍ രാജു ആണ് പിടിയിലായത്.ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പാക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച്‌ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥി സംഭവം വീട്ടുകാരെ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്ത് വരുന്നത്. വീട്ടുകാര്‍ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കി. പോക്‌സോ കേസ് ചുമത്തിയാണ് രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

prp

Leave a Reply

*