പൃഥ്വിരാജിന്‍്റെ പുതിയ ചിത്രം കുരുതിയുടെ ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജിന്‍്റെ പുതിയ ചിത്രം കുരുതിയുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യര്‍ ആണ്. ചിത്രം സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണെന്നാണ് വിവരം.

റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് പല്യാല്‍ ആണ്. സിനിമറ്റോഗ്രഫി- അഭിനന്ദന്‍ രാമാനുജം. സംഗീത സംവിധാനം- ജേക്സ് ബിജോയ്. എഡിറ്റ്- അഖിലേഷ് മോഹന്‍.

prp

Leave a Reply

*