ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ താവളമാക്കാനുള്ള തന്ത്രങ്ങള്‍ പൊളിയുന്നതില്‍ പ്രകോപിതരായി ബീജിംഗ്.
ഹംബന്തോട്ടയിലേക്ക് കപ്പല്‍ എത്തിക്കാന്‍ അനുമതി നിഷേധിച്ചതിന് ബദലായി പാകിസ്താന് തങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ തൈമൂര്‍ യുദ്ധകപ്പലിനെ കൊളംബോ തുറമുഖത്തേക്ക് എത്തിച്ചാണ് ചൈന രോഷം തീര്‍ക്കുന്നത്. ബംഗ്ലാദേശ് അനുമതി നിഷേധിച്ചത് പാകിസ്താനും ചൈനയ്‌ക്കും ഒരു പോലെ നാണക്കേടായി. ഇതിനിടെ ചൈനയിലെ ശ്രീലങ്കന്‍ ഹൈക്കമീഷനെ വിളിച്ചുവരുത്തി ചൈന പ്രതിഷേധം അറിയിച്ചു.
ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്താന്‍ കപ്പലിനെ എത്തിക്കാന്‍ ചൈനയാണ് നീക്കം നടത്തുന്നത്. ഈ മാസം 12-15 തിയതികളില്‍ മലേഷ്യയുമായി സംയുക്ത സൈനിക അഭ്യാസത്തിന് മുന്നോടിയായിട്ടാണ് പാക് കപ്പലിനെ ശ്രീലങ്കയില്‍ അടുപ്പിക്കുന്നതെന്നാണ് പാകിസ്താന്‍ പറയുന്നത്. എന്നാല്‍ ചൈനയുടെ കപ്പലിന് ശ്രീലങ്കയ്‌ക്ക് പിന്നാലെ ബംഗ്ലാദേശും അനുമതി നിഷേധിച്ചതിന് ബദലായിട്ടാണ് ചൈന പാകിസ്താന്‍ കപ്പലിനെ ശ്രീലങ്കയിലേക്ക് എത്തിച്ചതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഇതിനിടെ പാകിസ്താന്‍ കപ്പലിനെ തുറമുഖത്ത് നങ്കുരമിടാന്‍ ബംഗ്ലാദേശും അനുമതി നിഷേധിക്കുകയായിരുന്നു.
ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശ്രീലങ്ക ചൈനയുടെ റഡാര്‍ സജ്ജമാക്കിയ മിസൈല്‍ വാഹിനി കപ്പല്‍ ഹംബന്തോട്ടയില്‍ അടുക്കാന്‍ അനുമതി നിഷേധിച്ചത്. ഇതിന്റെ അസ്വസ്ഥത മാറുംമുന്നേ ബംഗ്ലാദേശും ചൈനയ്‌ക്ക് അനുമതി നിഷേധിച്ചത് ബീജിംഗിന് ഇരട്ട പ്രഹരമായി. ഇതിനിടെയാണ് പാകിസ്താന് ചൈന നിര്‍മ്മിച്ചു നല്‍കിയ തൈമൂര്‍ യുദ്ധകപ്പലിനെ ഉപയോഗിച്ച് പ്രകോപന നീക്കം.
കഴിഞ്ഞയാഴ്ചയാണ് ശ്രീലങ്കയില്‍ ചൈന നിര്‍മ്മിച്ച ഹംബന്തോട്ട തുറമുറഖത്തേയ്‌ക്ക് ഉപഗ്രഹനിരീക്ഷണ ചാരകപ്പലിനെ എത്തിക്കാന്‍ ചൈന ശ്രമിച്ചത്. മിസൈല്‍ വാഹിനി കൂടിയായ കപ്പലുമായി ശ്രീലങ്കയിലെത്തുക എന്നതിനേക്കാള്‍ ഇന്ത്യയെ വളയുന്ന തന്ത്രത്തിന്റെ തുടക്കമാണ് ചൈന ആഗ്രഹിച്ചിരുന്നതെന്നും പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത പ്രതിസന്ധിയിലായ ശ്രീലങ്കയേയും വ്യവസായികമായി ബംഗ്ലാദേശിനേയും സഹായിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ പിണക്കി ഒരു പ്രതിരോധ സഖ്യത്തിനും ഒരുക്കമല്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നത്.

