‘ചൈന ഭയക്കണം’; വിക്രാന്തിനായി പുത്തന്‍ റഫാല്‍ പോര്‍ വിമാനങ്ങള്‍ വരുന്നു

ഇന്ത്യയുടെ രണ്ടാമത്ത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ നാവിക സേനയുടെ ഭാഗമാകും.

വിക്രാന്തിന്‍റെ അവസാന സമുദ്ര പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ കൊച്ചി കപ്പല്‍ശാലയില്‍ പുരോഗമിക്കുകയാണ്. വിക്രാന്തിനെ നീറ്റിലിറക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഏതൊക്കെ പോര്‍ വിമാനങ്ങളായിരിക്കും വിക്രാന്തില്‍ നിന്ന് പറന്നുയരുക എന്നത് സസ്പെന്‍സാക്കി വച്ചിരിക്കുകയായിരുന്നു നാവിക സേനയും പ്രതിരോധമന്ത്രാലയവും.

വിക്രാന്തിന്‍റെ ശേഷി അനുസരിച്ചുള്ള പോര്‍വിമാനങ്ങളെ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രതിരോധ വകുപ്പ് ശ്രമം തുടങ്ങിയിരുന്നു. വ്യോമസേനയുടെ പക്കലുള്ള മിഗ് ,തേജസ് എന്നീ വിമാനങ്ങളെയും വിക്രാന്തിലേക്ക് പരിഗണിച്ചു. എന്നാല്‍ പഴയ സാങ്കേതിക വിദ്യയുള്ള ഇവ ഉപയോഗിച്ചാല്‍ കാര്യക്ഷമമാകില്ല എന്ന നാവിക സേനയുടെ ഉന്നതസമിതി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പുത്തന്‍ പോര്‍വിമാനങ്ങളെ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

prp

Leave a Reply

*