ചൈന വീഴുമോ? കല്‍ക്കരിയില്ല, ഡീസലിനു റേഷന്‍

ബെ​​​യ്ജിം​​​ഗ്: ​​​ചൈന വീഴുമോ? ആഗോള സാന്പത്തിക രംഗങ്ങളില്‍ സജീവ ചര്‍ച്ചയായി ഈ ചോദ്യം ഉയര്‍ന്നുവരികയാണ്. കടുത്ത ഊര്‍ജപ്രതിസന്ധിയില്‍ വലയുന്ന ചൈനയില്‍ ഡീസലിനു റേഷന്‍ ഏര്‍പ്പെടുത്തി എന്നതാണ് പുതിയ വാര്‍ത്ത. ഉത്പാദനമേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഇതു മൂലം ചൈന നേരിടുന്നത്. സാന്പത്തികരംഗത്തെ തകിടം മറിക്കുന്ന രീതിയിലാണ് ഊര്‍ജപ്രതിസന്ധിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

വി​​​ലവ​​​ര്‍​​​ധനയും ദൗ​​ര്‍​​ല​​ഭ്യ​​വും കാ​​​ര​​​ണം ചൈ​​​ന​​​യി​​​ലെ പ​​​ന്പു​​​ക​​ള്‍ ഡീ​​​സ​​​ലി​​​നു റേ​​​ഷ​​​ന്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​ത്തു​​​ട​​​ങ്ങി. ട്ര​​​ക്കു​​​ക​​​ളി​​​ല്‍ ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാ​​​ന്‍ ഡ്രൈ​​​വ​​​ര്‍​​​മാ​​​ര്‍ ഒ​​​രു ദി​​​വ​​​സം വ​​​രെ കാ​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന​​​താ​​​യി​​​ട്ടാ​​​ണു റി​​​പ്പോ​​​ര്‍​​ട്ട്.

ക​​​ല്‍​​​ക്ക​​​രിയുടെയും പ്ര​​​കൃ​​​തി​​​വാ​​​ത​​​കത്തിന്‍റെയും ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വു ​​​മൂ​​​ലം ചൈ​​​ന നി​​​ല​​​വി​​​ല്‍ ഊ​​​ര്‍​​​ജ​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞു. ഫാ​​​ക്ട​​​റി​​​ക​​​ളി​​​ലും ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലും വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഡീ​​​സ​​​ല്‍ ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ല്‍​​​ക്ക​​​രി​​​ക്കും പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​നും പ​​​ക​​​രം ഡീ​​​സ​​​ലി​​​നെ ആ​​​ശ്ര​​​യി​​​ക്കാ​​​ന്‍‌ തു​​​ട​​​ങ്ങി​​​യ​​​താ​​ണു പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം.

ലോ​​​ക​​​ത്തി​​​ന്‍റെ ഫാ​​​ക്ട​​​റി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ചൈ​​​ന​​​യി​​​ലെ ഇന്ധ ന​​​പ്ര​​​തി​​​സ​​​ന്ധി ആ​​​ഗോ​​​ള ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തെ വ​​​ലു​​​താ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. ചൈ​​​ന​​​യി​​​ല്‍ വി​​​ല​​​ക്ക​​​യ​​​റ്റം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ത് ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്നും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്.

സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ടെ പ​​​ത്തു​​​ ശ​​​ത​​​മാ​​​നം മാ​​​ത്രം ഡീ​​​സ​​​ലാ​​​ണ് ഒ​​​രു ട്ര​​​ക്കി​​​നു നി​​​ല​​​വി​​​ല്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹെ​​​ബെ​​​യ് പ്ര​​​വി​​​ശ്യ​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളി​​​ല്‍ പ​​​റ​​​യു​​​ന്നു. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ ഇ​​​തി​​​ലും താ​​​ഴെ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ഫു​​​ള്‍ ടാ​​​ങ്ക് അ​​​ടി​​​ക്കാ​​​ന്‍ പ​​​ന്പു​​​കാ​​​ര്‍ ട്ര​​​ക്ക് ഡ്രൈ​​​വ​​​ര്‍​​​മാ​​​രി​​​ല്‍​​​നി​​​ന്ന് അ​​​ധി​​​ക​​​തു​​ക ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ര്‍​​​ട്ടു​​​ണ്ട്.

prp

Leave a Reply

*