ചൈന നമ്മുടെ പ്രദേശങ്ങള്‍ കൈയടക്കിയതും ദൈവത്തിന്‍റെ പ്രവൃത്തിയാണോ? പരിഹാസവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലായിരുന്നു പ്രതികരണം.

നേരത്തെ കോവിഡ് കാരണം സാമ്ബത്തിക നില തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മലാ സീതാരാമനെ കൂടി പരിഹസിച്ചുകൊണ്ടാണ് രാഹുലിന്‍റെ ട്വീറ്റ്.

‘ചൈനക്കാര്‍ നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് എപ്പോഴാണ് തിരിച്ചുപിടിക്കുക? അതോ ഇതും ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?’ രാഹുല്‍ ചോദിച്ചു.Dailyhunt

prp

Leave a Reply

*