
ജിദ്ദ: കൊറോണ വൈറസ് വ്യാപനമുണ്ടായ ചൈനയിലെ വുഹാന്‍ മേഖലയില്‍നിന്ന് മാറ്റി താമസിപ്പിച്ച 10 സൗദി വിദ്യാര്‍ഥികളെ രാജ്യത്തേക്ക് തിരികെകൊണ്ടുവന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഞായറാഴ്ച രാവിലെ റിയാദിലാണ് വിദ്യാര്‍ഥികള്‍ വിമാനമിറങ്ങിയത്. സൗദി ഗവണ്‍മെന്റിെന്റ ചെലവില്‍ പ്രത്യേക വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. വിദേശകാര്യ മന്ത്രാലയവും ചൈനയിലെ സൗദി എംബസിയുമാണ് ചൈനീസ് അധികൃതരുമായി ചേര്‍ന്ന് യാത്രനടപടികള്‍ പൂര്‍ത്തിയാക്കിയത്. വിദഗ്ധരായ മെഡിക്കല്‍ സംഘത്തോടൊപ്പം പൂര്‍ണ സജ്ജവും അനുയോജ്യവുമായ താമസ കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്.
രോഗമുക്തരാണെന്ന് ഉറപ്പുവരുത്താന്‍ വേണ്ട പരിശോധന നടത്തുമെന്നും രണ്ടാഴ്ചകാലം ഇവരെ നിരീക്ഷിക്കുമെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ കൊറോണ വൈറസിെന്റ പകര്‍ച്ച പൂര്‍ണമായും തടയുന്നതിെന്റ ഭാഗമായുള്ള മുന്‍കരുതല്‍ നടപടികളാണിത്. ഇതുവരെ സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. ചൈനയില്‍നിന്ന് നേരിട്ടും അല്ലാതെയും വരുന്നവരില്‍നിന്ന് രോഗപ്പകര്‍ച്ച തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ തുടരുകയാണ്. ജനുവരില്‍ 20 മുതല്‍ ഫെബ്രുവരി രണ്ടുവരെ 62 സാമ്ബിളുകള്‍ പരിശോധനക്ക് വിധേയമാക്കി. എല്ലാറ്റിെന്റയും ഫലം നെഗറ്റിവ് ആണ്. ചൈനയില്‍നിന്ന് നേരിട്ടുള്ള വിമാനത്തിലെത്തിയ 3,152 യാത്രക്കാരെയും നേരിട്ടല്ലാത്ത സര്വിസുകളിലെത്തിയ 868 യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
ഇതിനായി കര, കടല്‍, േവ്യാമ മാര്‍ഗമെത്തുന്ന യാത്രക്കാരെ അതത് പ്രവേശന കവാടങ്ങളില്‍ കര്‍ശന നിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കിവരുകയാണ്. ഇതിനായി മെഡിക്കല്‍ സംഘങ്ങളെ മുഴുവന്‍ സമയവും നിയോഗിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് സൗദി അറേബ്യക്ക് വലിയ പരിചയസമ്ബത്തും അതിനാവശ്യമായ സംവിധാനങ്ങളുമുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ചൈനയിലെ ഗ്വാങ്ചോ പട്ടണത്തിലേക്ക് ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍നിന്നുള്ള വിമാന സര്‍വിസുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി. ടിക്കറ്റ് എടുത്തവര്‍ക്ക് ഒരു റിയാല്‍പോലും കുറയാതെ റീഫണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് ഒൗദ്യോഗിക വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
