പാലക്കാട്: കണ്ണില്‍ മുളക് പൊടി വിതറി കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി അഞ്ച് മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫയാണ് അഞ്ച് മാസം മുമ്ബ് പുലര്‍ച്ചെ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് കാഞ്ഞിരത്ത് വച്ച് നടന്ന കവര്‍ച്ച കേസില്‍ അറസ്റ്റിലായത്. പുലര്‍ച്ചെ കോഴിക്കടയിലേക്ക് ലോഡ് ഇറക്കുന്നതിനിടെ കോഴിക്കടയുടെ ഉടമയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് കവര്‍ച്ച നടത്താനായിരുന്നു പ്രതിയുടെ ശ്രമം.ഈ സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ മണ്ണാര്‍ക്കാട് സി ഐ ലിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് അറസ്റ്റ് ചെയ്തത്.

