പൂനെ: ചൂടാക്കിയാല്‍ സ്വര്‍ണ തരികളാകുന്ന ‘മാജിക്’ മണ്ണെന്ന് വിശ്വസിച്ച് ജ്വല്ലറി വ്യാപാരിക്ക് നഷ്ടമായത് 50 ലക്ഷം രൂപ. ബാംഗാളില്‍ നിന്നുള്ള പ്രത്യേക മണ്ണ് എന്ന് വിശ്വസിച്ചാണ് സ്വര്‍ണ വ്യാപാരി പണം നല്‍കിയത്.
പൂനെയിലെ ഹദാസ്പാറിലുള്ള ജ്വല്ലറി വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്. മൂന്ന് പേര്‍ ചേര്‍ന്നാണ് വ്യാപാരിയെ കബളിപ്പിച്ചത്. സ്വര്‍ണ തരികളായി മാറുന്ന നാല് കിലോ മണ്ണിനായി 49.92 ലക്ഷം രൂപയാണ് വ്യാപാരി ഇവര്‍ക്ക് നല്‍കിയത്. ഒരു വര്‍ഷം മുമ്ബാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷം മുമ്ബ് 39 കാരനായ ജ്വല്ലറി വ്യാപാരിയുടെ കടയില്‍ സ്വര്‍ണ മോതിരം വാങ്ങാനായി ഒരാള്‍ എത്തിയിരുന്നു. പിന്നീട് സ്ഥാപനത്തിലെ നിത്യ സന്ദര്‍ശകനായി മാറിയ ഇയാള്‍ വ്യാപാരിയുമായി സൗഹൃദം സ്ഥാപിച്ചു.
വ്യാപാരിയുടെ കുടുംബവുമായും ഇയാള്‍ സൗഹൃദമുണ്ടാക്കുകയും വീട്ടില്‍ നിത്യ സന്ദര്‍ശകനായുമായി തീര്‍ന്നുവെന്ന് പൊലീസ് പറയുന്നു. സ്വര്‍ണ വ്യാപാരിയുടെ വീട്ടിലേക്ക് അരി, പാല്‍ തുടങ്ങിയ സാധനങ്ങളും ഇയാള്‍ സ്ഥിരമായി എത്തിച്ച് വിശ്വാസം നേടിയെടുത്തു.
ബംഗാളിലുള്ള പ്രത്യേകതരം മണ്ണ് തന്റെ കൈവശമുണ്ടെന്നും ഇത് ചൂടാക്കിയാല്‍ സ്വര്‍ണ തരികളായി മാറുമെന്നും വ്യാപാരിയെ ഇയാള്‍ വിശ്വസിപ്പിച്ചു. ഇതിനകം പരാതിക്കാരന് ഇയാളില്‍ വിശ്വാസവും ഉടലെടുത്തിരുന്നതായി പൊലീസ് പറയുന്നു.
സ്വര്‍ണ തരികളായി മാറുന്ന മണ്ണ് എന്ന പേരില്‍ നാല് കിലോ മണ്ണാണ് വ്യാപാരി ഇയാളില്‍ നിന്നും വാങ്ങിയത്. നാല് കിലോ മണ്ണിനായി 30 ലക്ഷം രൂപയും ബാക്കി രൂപ്ക്ക് സ്വര്‍ണവും ഇയാള്‍ വ്യാപാരിയില്‍ നിന്നും സ്വന്തമാക്കി.
സ്വര്‍ണ തരികളായി മാറുമെന്ന പ്രതീക്ഷയില്‍ മണ്ണ് ചൂടാക്കിയതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം സ്വര്‍ണവ്യാപാരിക്ക് മനസ്സിലായത്. ഇതോടെ വ്യാപാരി പൊലീസില്‍ പരാതിയുമായി എത്തി. മൂന്ന് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അടുത്തിടെ, എന്ന പേരില്‍ പൂനെയില്‍ നിന്നും ഡോക്ടറും തട്ടിപ്പിന് ഇരയായിരുന്നു. സമാനമായ രീതിയിലായിരുന്നു ഡോക്ടറെയേും തട്ടിപ്പു സംഘം കബളിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഖൈര്‍നഗര്‍ പ്രദേശത്താണ് ഈ വന്‍ തട്ടിപ്പ് നടന്നത്. താന്‍ ചതിക്കപ്പെട്ടതാണെന്ന് മനസിലായതിനെ തുടര്‍ന്ന് തട്ടിപ്പുക്കാര്‍ക്കെതിരെ ഡോക്ടര്‍ ലയീക് ഖാന്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടര്‍ അലാവുദ്ദീന്റെ അത്ഭുതവിളക്ക് 2.5 കോടി രൂപയ്ക്കായിരുന്നു വാങ്ങിയത്. 2018ല്‍ തന്റെ രോഗിയായി എത്തിയ ഒരു സ്ത്രീയുമായി ഡോക്ടര്‍ സൗഹൃദത്തിലായി. സര്‍ജറിക്കു ശേഷം ഡോക്ടര്‍ രോഗിയുടെയും രോഗി ഡോക്ടറുടെയും വീടുകളില്‍ സ്ഥിരം സന്ദര്‍ശകരായി. ഒരു ദിവസം സ്ത്രീയുടെ വീട്ടില്‍ വച്ച് ഇസ്ലാമുദ്ദീന്‍ എന്ന് പേരായ ആളെ ഡോക്ടര്‍ പരിചയപ്പെട്ടു. തനിക്ക് മാന്ത്രിക ശക്തിയുണ്ടെന്നും ഡോ ഖാനെ ഒരു കോടീശ്വരനാക്കുമെന്നും ഇയാള്‍ അവകാശപ്പെട്ടു.
ഇസ്ലാമുദ്ദീനും സുഹൃത്തും ഡോക്ടര്‍ക്ക് അലാവുദ്ദീന്റെ അത്ഭുതവിളക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. മാത്രമല്ല വിളക്കില്‍ നിന്നു വരുന്ന ജിന്നിനെ കാണിച്ചു കൊടുക്കുകയും ചെയ്തു. തനിക്ക് ഒരു ദിവസം വീട്ടിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് അയാള്‍ക്ക് നിര്‍ഭാഗ്യം കൊണ്ടു വരുമെന്നും ചതിയന്‍മാര്‍ ഡോക്ടറിനോട് പറഞ്ഞു. എന്നാല്‍, അത്ഭുതവിളക്ക് വാങ്ങിയാല്‍ ഡോക്ടര്‍ക്ക് അളവറ്റ് സമ്ബത്ത് കൈവരുമെന്ന് ഇവര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍ അത് വാങ്ങുകയായിരുന്നു.
അത്ഭുതവിളക്കിന്റെ മുകളില്‍ മൂന്നുവട്ടം ഉഴിഞ്ഞാല്‍ അതിനുള്ളില്‍ നിന്നും ഒരു ജിന്ന് പുറത്തുവരുമെന്നും ആ ജിന്നിനോട് എന്ത് ആഗ്രഹം പ്രകടിപ്പിച്ചാലും അത് അപ്പോള്‍ തന്നെ സാധിച്ചു തരുമെന്നും അവര്‍ ഡോക്ടറിനോട് പറഞ്ഞിരുന്നു. എന്നാല്‍, കാലം കുറേ കഴിഞ്ഞപ്പോഴാണ് താന്‍ ചതിക്കപ്പെട്ട കാര്യം ഡോക്ടര്‍ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും തവണകളായി 2.5 കോടി രൂപ അദ്ദേഹം തട്ടിപ്പുക്കാര്‍ക്ക് കൈമാറിയിരുന്നു.

