എന്നെ കൊന്നിട്ട് വസ്തു എടുത്തോ? പിണറായിക്കും പൊലീസിനുമെതിരെ കെ റെയില്‍ പ്രതിഷേധക്കാര്‍; ഗോ ബാക്ക് വിളികളുമായി രംഗത്ത്

കോട്ടയം: കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ-റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം.

കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തുകയായിരുന്നു. വാഹനത്തിന്റെ ചില്ല് തകര്‍ക്കാനും ഇവര്‍ ശ്രമിച്ചു.

പിരിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ പിന്മാറാന്‍ തയ്യാറായില്ല. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ തത്കാലത്തേക്ക് മടങ്ങിയെങ്കിലും പൊലീസ് പ്രദേശത്ത് നിന്നും പിന്മാറാതെ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

prp

Leave a Reply

*